പൂക്കൾപോലെ

Posted by

അൻസിൽക്ക ഇങ്ങനെ ചൂടാവാൻ ഞാൻ അത്ര വലിയ തെറ്റൊന്നും ചെയ്തിട്ടില്ല ….
ഇത്തയുടെ സ്വരം ശാന്തമായിരുന്നു ..
ഇങ്ങനെ കേൾക്കുന്നത് ശരിയല്ല എന്ന് മനസ് പറഞ്ഞെങ്കിലും എനിക്കവിടെ നിന്നു മാറാൻ കഴിഞ്ഞില്ല ,, വിഷയം ഇളയുമ്മ ആയതു കൊണ്ട്…
ഇക്കാക്കയുടെ സ്വരം വീണ്ടും ഉയർന്നു .
തെറ്റാണ് സമീറ നീ ഇളയുമ്മനോട് ഇഷ്ടകേട് കാണിച്ചെ, ബാപ്പയോട് പോലും നീ മിണ്ടിയില്ല കൂടെ വന്നതിന്
എത്ര മാത്രം വിഷമിച്ചു കാണും ആ പാവങ്ങൾ …..
ഞാൻ ഒന്നും ഇല്ലാത്തിടത്തുനിന്ന് വന്നതാണ്
ആ എനിക്ക് അൻസിൽക്ക മാത്രമാണ് സ്വന്തമായി ആദ്യം കിട്ടിയത്
ഇക്കയോടൊപ്പം കുറച്ചു ദിവസം നമ്മൾ മാത്രമായി ഒരു യാത്ര,,
ഇക്ക അവരെയൊക്കെ അതിന് വിളിച്ചു
അവർ വരുമെന്ന് കരുതിയില്ല ഞാൻ ..
കല്യാണം കഴിഞ്ഞ ഭാര്യയും ഭർത്താവും ഉള്ള യാത്രയിൽ സംസ്‌ക്കാരമുള്ളവർ മാറി നിൽക്കും ഇത്…..,,
ഇത്ത പറഞ്ഞു നിർത്തും മുമ്പ് .,
ഇക്കാക്കയുടെ സ്വരം ഉയർന്നു
സമീറ……… ആ വിളി കേട്ട് ഞാൻ പോലും ഞെട്ടി പോയി
പിന്നൊന്നും കേട്ട് നിൽക്കാതെ ഞാൻ അവിടുന്ന് പറമ്പിലേക്ക് നടന്നു .
ഇക്കാക്ക പറഞ്ഞത് ശരിയാണ് , ഇളയുമ്മയ്ക്കും ബാപ്പയ്ക്കും വിഷമം ഉണ്ടായിരുന്നു .
അതുകൊണ്ടാണ് രാത്രിയിൽ അവർ അതിനെ കുറിച്ച് ബാൽക്കണിയിൽ നിന്ന്
സംസാരിച്ചത് ……
എന്നിട്ടും ബാപ്പയും ഇളയുമ്മയും സ്വയം കുറ്റപ്പെടുത്തിയതല്ലാതെ ഇത്തയെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല ഞാൻ ….,,
മോളെന്താ ഇവിടെ എന്നുള്ള ആമീനത്തയുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്നുണർത്തി …
ആമീനത്ത എവിടെ പോവാ എന്റെ മറു ചോദ്യം അതായിരുന്നു ..
കാസിംക്കാക്ക് ചോറ് കൊണ്ട് പോവുന്നു മോളെ …
ഞാനും വന്നോട്ടെ ,,
അല്ലാഹ് പോരേല് മോളെ തിരയൂലെ ,, ആമീനത്ത ചോദിച്ചു
ഞാൻ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു ..
ആമീനത്ത നടന്നോ ഞാൻ ചോദിച്ചിട്ട് വരാം…
ആമീനത്ത തലയനക്കി കയ്യിലുള്ള സഞ്ചിയും തൂക്കി നടക്കാൻ തുടങ്ങി .
എഴുപത് എഴുപ്പത്തഞ്ചു വയസുണ്ട് ആമീനത്താക്ക് ..
വയലിൽ ജോലി ചെയ്യുന്ന കാസിംക്ക ഇതിലും പ്രായം ചെന്നിട്ടാണ് അവർക്കൊരു മകൾ ഉണ്ട് കറുത്തിട്ടാണെങ്കിലും നല്ല മൊഞ്ചുള്ള മുഖമാണ് …
മ്മാ….
എന്താ മോളെ നിനക്കു വിശപ്പൊന്നും ഇല്ലെ ?.
കൈ കയുകിട്ട് വാ …
മ്മാ ചോർ തരലോ .
എനിക്ക് ഇപ്പൊ വേണ്ടുമ്മാ..
ഞാൻ അമീനത്തന്റെ കൂടെ വയലിൽ പോയിക്കോട്ടെ .
ഈ നട്ടുച്ച വെയിലിനോ വേണ്ട . നീ വന്ന് ചോറ് തിന്ന്

Leave a Reply

Your email address will not be published. Required fields are marked *