കാമദേവത 3

Posted by

സ്ഥായിയായ ഗൌരവഭാവമായിരുന്നു. എന്നാലും എന്നെ നോക്കി ഒന്നു ചിരിച്ചെന്നുവരുത്തി ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മെല്ലെ സീറ്റില്‍ അമര്‍ന്നിരുന്ന് എന്‍റെ വിദ്യാഭ്യാസരേഖകളടങ്ങിയ ഫയല്‍ അങ്കിളിനു നീട്ടി. അദ്ദേഹം അതുവാങ്ങി ഒന്നോടിച്ചുനോക്കിയശേഷം മേശപ്പുറത്തു വെച്ചു. മുന്നോട്ടാഞ്ഞിരുന്ന് എന്നെ ആകമാനം ഒന്നു വീക്ഷിച്ചു. എനിക്ക് ചെറിയ ചമ്മല്‍ തോന്നാതിരുന്നില്ല. ആ ചെറുപ്പക്കാരന്‍റെ മുഖത്ത് അപ്പോഴും കുസൃതികലര്‍ന്ന ഒരു ചിരി കാണാമായിരുന്നു.

“സോ, ശാലിനി.. അല്ലേ?” ഘനഗംഭീരമായ സ്വരം.

“അതെ അങ്കിള്‍”

“ഉം.. വിശ്വനാഥമേനോനു സുഖം തന്നെയല്ലേ?”

“അതെയങ്കിള്‍.. ജോലിയൊക്കെയായി അങ്ങനെ പോകുന്നു..”

“ശരി.. ഞാന്‍ കേരളത്തിലേക്ക് വന്നിട്ട് ഒത്തിരിയായി..”

“അച്‍ഛന്‍ പറയാറുണ്ട് അങ്കിളിനെപ്പറ്റി..”

“ഉം… ബൈ ദ വേ, ദിസ് ഈസ് മൈ സണ്‍ മനു..” അദ്ദേഹം ആ യുവാവിനെ നോക്കി.

“ഹലോ മനു..” ഞാന്‍ വീണ്ടും അയാളെ നോക്കി പുഞ്ചിരിതൂകി.

“ഹലോ ശാലിനി..” കുസൃതിപ്പുഞ്ചിരിയോടെ മനു എന്നെ നോക്കി.

“ഞാന്‍ ഒരു സിംഗപ്പൂര്‍ ട്രിപ്പ് പോകുന്നു മൂന്നു മാസത്തേക്ക്.. സോ ഓഫീസ് കാര്യങ്ങള്‍ നോക്കുന്നത് മനുവായിരിക്കും. ഹീ ഈസ് എ ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍റ് ടൂ..”

അതെനിക്ക് തെല്ലൊരു ആശ്വാസം പകര്‍ന്നു. കടുവയുടെ സ്വഭാവമുള്ള ഈ കിളവന്‍റെകൂടെ ജോലിചെയ്യുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് ഈ ചെറുപ്പക്കാരനാണെന്ന് മനസില്‍ ഞാന്‍ ഓര്‍ത്തു. സദാ പ്രസന്നമായ മുഖമാണ് മനുവിന്. അച്ഛനെപ്പോലെ ക്ലീന്‍ഷേവ് ചെയ്ത മുഖം. സാമാന്യം ഉയരമുണ്ട്. ഹിന്ദി സിനിമകളിലെ ചോക്ലേറ്റ് നായകനെപ്പോലെ ഉണ്ടെന്ന് ഞാനോര്‍ത്തു. ഉറച്ച ശരീരമാണ്. ജിമ്മില്‍ പോകുന്നുണ്ടാകും. എന്നെത്തന്നെ മനു ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് തോന്നാതിരുന്നില്ല. ഞങ്ങളുടെ കണ്ണുകളിടയുമ്പോള്‍ മെല്ലെ നോട്ടം മാറ്റും. എനിക്ക് അതെന്തോ സുഖമുള്ള ഒരനുഭവമായി തോന്നി.

അല്‍പ്പസമയം കഴിഞ്ഞ് അങ്കിള്‍ പോയപ്പോള്‍ ഞാനും മനുവും കാബിനില്‍ തനിച്ചായി. ഞങ്ങള്‍ ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു. ഞാന്‍ ചെയ്യേണ്ട ജോലികളൊക്കെ മനു എനിക്ക് പറഞ്ഞുതന്നു. നല്ല ഈണമുള്ള സംസാരവും ഹ്യൂമര്‍ സെന്‍സും ഉണ്ടായിരുന്നു മനുവിന്. വളരെ പെട്ടന്നുതന്നെ അപരിചിതത്വം മാറ്റിയെടുക്കാന്‍ ആള്‍ക്കു കഴിഞ്ഞു. ഉച്ചക്ക് ലഞ്ച് കഴിച്ചതും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഞാനറിയാതെ എന്നെ അംഗപ്രത്യംഗം മനു ശ്രദ്ധിക്കുന്നത് എനിക്ക് സന്തോഷം പകര്‍ന്നു. പെട്ടന്നുതന്നെ ഞങ്ങള്‍ക്കിടയില്‍ ഒരു അടുപ്പം ഉണ്ടാകുന്നതുപോലെ എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *