ഹൃദയത്തിന്റെ ഭാഷ- 3
Hridayathinte Bhasha PART-03 bY അഭ്യുദയകാംക്ഷി | Previous Parts
അനുവാദം ചോദിക്കാനുള്ള ക്ഷമയുണ്ടായിരുന
്നില്ല. വാതിൽ വലിച്ചു തുറന്ന് അകത്തേക്ക് കയറി . ഇന്നലെ വരെ ഞാനിരുന്ന കസേരയില് അവൾ…
റീഗൽ ഹൃദ്യമായി ചിരിച്ചു . ചില്ല് ഭിത്തിയിലൂടെ നുഴഞ്ഞുകടക്കുന്ന സൂര്യരശ്മിയേറ്റ് അവളുടെ മിഴികൾ പൂച്ചക്കണ്ണുകൾ പോലെ തിളങ്ങി .
‘പ്രതീക്ഷിച്ചില്ല, അല്ലേ?’ പട്ടുനൂൽ പോലുള്ള അവളുടെ മുടിയിഴകൾ ആ മുഖത്തിനു ചുറ്റും തരംഗം തീർത്ത് ചുമലിൽ വീണു മയങ്ങി.
കടുത്ത മനക്ഷോഭത്തിലും ഞാൻ പ്രയാസപ്പെട്ട് ചിരി വരുത്തി .
‘നീയാണല്ലേ എന്റെ പകരക്കാരി? കൺഗ്രാറ്റ്സ്..’ നീട്ടിയ കയ്യിൽ അവൾ ആത്മവിശ്വാസത്തോടെ പിടിച്ച് കുലുക്കി .
ചില നേരങ്ങളിൽ ചാരനിറമാകുന്ന റീഗലിന്റെ മിഴികളിലേക്ക് രണ്ടാമതൊന്നുകൂട
ി നോക്കാൻ അശക്തനായിരുന്നൂ ഞാൻ. അങ്ങനെ നോക്കിയപ്പോഴൊക്കെ അതിന്റെ ആഴങ്ങളിൽ എനിക്കെന്നെ നഷ്ടപ്പെട്ടിട്ട
ുണ്ട്.
‘ദാ സിദ്ധു സാറിന്റെ സ്ഥാവര ജംഗമ വസ്തുക്കൾ..’ എത്രയും പെട്ടെന്ന് ഒഴിവാക്കാനുള്ള തിടുക്കത്തോടെ റീഗൽ ഒരു കാർട്ടൂൺ മുന്നിലേക്ക് നീക്കി വച്ചു.
ഇന്നലെ രാത്രി മുന്നിൽ വന്നു ചാടിയ കൂട്ടുകാരിയിൽ നിന്നും ചീഫ് എഡിറ്റർ റീഗലിലേക്കുള്ള ദൂരമളക്കുകയായിരുന്നൂ ഞാൻ.
അവളുടെ ചലനം പോലും ഒരു പക്കാ പ്രഫഷണലിന്റേതായിരിക്കുന്നു എന്ന് അമ്പരപ്പോടെ ഞാൻ കണ്ടെത്തി .
‘നമുക്ക് ഈവനിങ് കാണാം സിദ്ധൂ. ഞാൻ വീട്ടിലേക്ക് വരാം.’ മുന്നിലെ കംപ്യൂട്ടറിലേക്ക് മിഴി നടുന്നതിന് തൊട്ടു മുൻപ് അലക്ഷ്യമായി അവളെന്നോട് പറഞ്ഞു.