പുലയന്നാർ കോതറാണി 1

Posted by

പുലയന്നാർ കോതറാണി

Pulayannar Kotharani bY kuttan achari

 

പതിനാറാം നൂറ്റാണ്ടിന്‌റെ അവസാനപാദം . നെടുമങ്ങാടിനിപ്പുറം കൊക്കോതമംഗലം എന്ന കാടുകളാൽ ചുറ്റപ്പെട്ട പ്രദേശം ഭരിച്ചിരുന്നത് പുലയവംശജരായിരുന്നു. പുലയന്നാർ കോട്ടയെന്ന പേരിൽ മനോഹരവും എന്നാൽ ദൃഢവുമായ ഒരു കോട്ട അവർ പണികഴിപ്പിച്ചു. ആയിരക്കണക്കിന് ഏക്കറുകൾ വിസ്തൃതിയുള്ളതായിരുന്നു ആ കോ്ട്ട നഗരം. കോട്ടയ്ക്കു ചുറ്റും കിടങ്ങുകൾ, കോട്ടയ്ക്ക് കാവൽഗോപുരങ്ങൾ ഗോപുരങ്ങളിൽ അമ്പേന്തിയ ഭടൻമാർ, കൂടാതെ കോട്ടയ്ക്കുള്ളിൽ മുതലക്കുളങ്ങൾ, മദയാനക്കൂട്ടങ്ങൾ, ചെന്നായസൈന്യം എന്നിവയെ ഒരുക്കിനിർത്തിയിരുന്നു.അക്രമികൾക്കു പേടിതോന്നുന്ന തരത്തിൽ സജ്ജമാക്കിയ പുലയന്നാർ സാമ്രാജ്യം അന്നു ഭരിച്ചിരുന്നത് ഒരു പെൺപുലി…സാക്ഷാൽ പുലയന്നാർ കോതറാണി..ആ പേരു മതിയായിരുന്നു നാട്ടിലെ നല്ലവർക്ക് ആശ്വസിക്കാനും ദുഷ്ടൻമാർക്ക് പേടിക്കാനും.

അക്കാലത്ത് ഒരു ദിവസം .തെക്ക് നടത്തിയ ഒരു മുറജപത്തിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്നു കൊച്ചിരാജ്യത്തെ പറവൂർ സ്വദേശികളായ രണ്ടു ബ്രാഹ്മണർ. ചോനാട്ട് നമ്പൂതിരിയും വന്നയൂർ നമ്പൂതിരിയുമായിരുന്നു അവർ. ചക്രവർത്തി യാഗത്തിനു കൂലിയായി നൽകിയ പണവും പണ്ടങ്ങളും ഭദ്രമായി ഭാണ്ഡത്തിൽ തിരുകിവച്ചാണ് നമ്പൂരാരൻമാരുടെ യാത്ര.നഗരവും ഗ്രാമങ്ങളും പിന്നിട്ടു കൊടുംകാടിനു നടുക്ക് എത്തിയിരുന്നു അവരപ്പോൾ.സമയം സന്ധ്യ.

Leave a Reply

Your email address will not be published. Required fields are marked *