പുലയന്നാർ കോതറാണി 2

Posted by

കുന്നിന്‌റെ നെറുകയിൽ തമ്പുരാട്ടിമാർ കൊണ്ടൂരിന്‌റെ ചക്രവർത്തിനിമാരായി അവരോധിക്കപ്പെട്ടു.ഇരുവുടെയും തലയിൽ പ്രൗഡമായ രത്‌നകിരീടങ്ങൾ തിളങ്ങി.
‘ഗജനിതംബിനിമാർ, രതിപ്രവീണകൾ, മറവസേനാ നാശകർ, കൊണ്ടൂർ തമ്പുരാട്ടിമാർ വിജയിക്കട്ടെ’ പുരുഷാരം ഏറ്റുവിളിച്ചു.
കൊണ്ടൂരിൽ കിരീടധാരണം നടക്കുമ്പോൾ അങ്ങു ദൂരെ പാണ്ഡ്യനാട്ടിലുള്ള തന്‌റെ താവളത്തിൽ ഇരിക്കുകയായിരുന്നു മറവറാണിയായ ചിന്നകോടി. റാണിയുടെ മുന്നിലേക്ക് മൂടിവച്ച താലവുമായി ഒരു ഭടൻ എത്തി. താലത്തിന്‌റെ മൂടിമാറ്റിയ ചിന്നകോടി കണ്ടത് തന്‌റെ സൈന്യാധിപനായ മാവീരന്‌റെ ശിരസ്. റാണിയുടെ മുഖത്തേക്കു കോപം ഇരച്ചുകയറി.

തുടരും

Leave a Reply

Your email address will not be published. Required fields are marked *