ഫിലിപ് കുളിച്ചു ഫ്രഷ് ആയി ഇറങ്ങുമ്പോൾ തന്റെ വാട്സ്ആപ്പിൽ മെസ്സേജ്…
ഹേമേച്ചിയായിരുന്നു അത്….
“ഡാ ഫിലിപ്പെ വിസ വന്നോ….നീ ഇനി എന്ന എറണാകുളത്തേക്ക്..പോകുന്നതിനു മുമ്പ് രണ്ടു ദിവസം വന്നു തങ്ങടാ….
“ഹേമേച്ചി ഞാൻ നാളെ ഡൽഹിക്കു പോകുന്നു…..
“അതെയോ…..മാത്യൂസിനോടും.ലിസിയോടും അന്വേഷണം പറ…
പറയാം….
ഡാ ഗൾഫിൽ പോകുന്നതിനു മുമ്പ് ഒന്നും കൂടി വരാണെടാ……
എന്നാത്തിനാ വത്സൻ അടിപ്പിക്കാനാണോ….
“നിനക്ക് ? കൊള്ളും…വത്സൻ മാത്രമല്ല…….
കാപ്പിയും കുടിച്ചു നേരെ ബൈക്കും എടുത്ത് കോഴഞ്ചേരിയിലേക്കു വിട്ടു…..
വലിയേടത്തു ബംഗ്ളാവിന്റെ ഗേറ്റു തുറന്നു അകത്തേക്ക് വണ്ടി കയറ്റി…..മുറ്റത്തു നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ വണ്ടി പാർക്ക് ചെയ്തു…..ബെല്ലടിച്ചു…..കതകു തുറന്നു തന്ന ആളിനെ കണ്ടു ഒന്ന് ഞെട്ടി….വലിയേടത്തു വറീച്ചൻ……
ഹാ…അല്ല ഇതാര്…ഫിലിപ്പോ….നാളെ പോകാനുള്ള ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞില്ലേ…..ആ ഗ്രേസിയും അന്നമ്മയും കൂടി ടൗണിലോട്ടു പോയി…അവൾക്കു ആക്ടീവ ഉണ്ടല്ലോ അതിനകത്താ പോയിരിക്കുന്നത്…..ഞാൻ കടയിലോട്ടു പോകാൻ റെഡിയാകുകയായിരുന്നു….രണ്ടു പേരും ഇത്രയും നേരം കാത്തിരുന്നു മോനെ,..താമസിച്ചാൽ നല്ല പോത്തിറച്ചി കിട്ടില്ല…..അവിടുന്ന് ലിസി മോള് വിളിച്ചു പറഞ്ഞിരുന്നു……അത് കൊണ്ട് പോത്തു വാങ്ങാൻ പോയിരിക്കുകയാ…..