ഇന്നലെ മുഴുവൻ പറമ്പിൽ കിടന്നു കൂത്തടിച്ചതുകൊണ്ടു മേലാസകലം വേദനയാണ് കൂടാതെ ക്ഷീണവും. വിജി ഒന്നു ബാത്‌റൂമിൽ പോയി വന്നു കട്ടിലിൽ കിടക്കാൻ ഒരുങ്ങി. അപ്പോഴാണ് അവിടെ കസേരയിൽ എന്റെ ഡ്രസ്സ് ഉണക്കാൻ ഇട്ടതു അവൾ കാണുന്നത്.
വിജി : ഈ ഒരു ജോഡി ഡ്രസ്സേ ഉള്ളു നിന്റെ കയ്യിൽ ?
ഞാൻ : ഹ്മ്മ് വേറെ ഒരു പര്ദയുണ്ട്. അതാ ഞാൻ ഇതു അലക്കിയിട്ടത്.
വിജി : ഞാൻ അറിഞ്ഞിരുന്നെങ്കിൽ കൊണ്ടു തന്നേനെ.
അവൾ എന്റെ സൈഡിൽ കട്ടിലിൽ കിടന്നു. രണ്ടെണ്ണം അടിച്ചിട്ടുണ്ടെങ്കിലും അതിന്റെ കുലുക്കം ഒന്നും അവൾക്കില്ല. ഞാൻ കട്ടിലിൽ മലർന്നു ഫാൻ നോക്കി കിടന്നു. വിജി സൈഡ് തിരിഞ്ഞു എന്നെ നോക്കി കിടന്നു. ഫാനിന്റെ കാറ്റ് മാക്സിയുടെ ഉള്ളിലൂടെ എന്റെ ശരീരത്തിൽ അരിച്ചുകേറി. വിജി എന്നോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി. എന്തോ അവളോട് എനിക്ക് നല്ലൊരു സൗഹൃദം ഉണ്ടായി വന്നു. ഇന്നവൾ വന്നില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ ബോറടിച്ചു ചത്തേനെ.
വിജി : ഇനി എന്താ ഭാവി പരിപാടികൾ ?
ഞാൻ : ഇന്നു രാത്രി പോകുകയല്ലേ.
വിജി : അതല്ല. എല്ലാം കെട്ടടങ്ങിയ ശേഷം.
ഞാൻ : അറിയില്ല. ഇവിടുത്തെ കാര്യങ്ങൾക്കനുസരിച്ചു. എന്റെ വീട്ടിലെ കാര്യങ്ങൾക്കനുസരിച്ചു കാര്യങ്ങൾ ചെയ്യണം.
വിജി : ഷെമിക്കു എത്ര വയസ്സായി ?
ഞാൻ : 29.
വിജി : ഓഹ്.. അപ്പൊ ഞാൻ ചേച്ചി എന്ന് വിളിക്കണം അല്ലെ. പക്ഷെ ഞാൻ വിളിക്കില്ലാട്ടോ.