ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 3

Posted by

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 3

Fashion Designing in Mumbai Part 3 bY അനികുട്ടന്‍ | Previous Parts

 

രണ്ടു ദിവസമായി മൊബൈല്‍ വഴി അപ്ലോടാന്‍ നോക്കിയിട്ട് നടന്നില്ല. അതാ താമസിച്ചത്. എല്ലാവര്ക്കും ഓണാശംസകള്‍

ഭാഗം 3

കോഴിക്കോട് സ്റെഷനില്‍ വണ്ടി നിര്‍ത്തി. ഞാനും ശില്‍പയും ഒപ്പം ലക്ഷ്മി റായിയും പുറത്തിറങ്ങി. കുറെയേറെ പേര്‍ ട്രെയിനില്‍ കയറുന്നുണ്ട്. ഇരുട്ട് വീണ സ്റെഷനില്‍ മങ്ങിയ വെളിച്ചത്തില്‍ കുറെ രൂപങ്ങള്‍ അവിടെയവിടെയായി ഇരുന്നു എന്തൊക്കെയോ പിറ് പിറുക്കുന്നു.

പത്തു മിനിറ്റ് ഹാള്‍ട്ട് ഉണ്ട് ഇവിടെ. ഞാന്‍ പറഞ്ഞു.

ശില്പ പറഞ്ഞു എനിക്ക് കരിക്ക് കുടിക്കണം.

എടീ ഇവിടെ ഈ രാത്രി കരിക്കൊന്നും കിട്ടില്ല.

ദോ ആ കടയില്‍ ഉണ്ട്. അവള്‍ ഒരു കടയിലേക്ക് ചൂണ്ടി കാണിച്ചു. ഞങ്ങള്‍ അങ്ങോട്ട്‌ നടന്നു. ഒരു കരിക്ക് ചെത്തി അവള്‍ കുടിക്കാന്‍ തുടങ്ങി. ഒന്ന് ലക്ഷ്മിയും.ഞാന്‍ വെറുതെ അവരെ അങ്ങനെ നോക്കി നിന്നു.

കുടിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ കാശ് കൊടുത്തു. അപ്പോള്‍ ലക്ഷ്മി പറഞ്ഞു, കുട്ടീ നിന്റെ അമ്മയ്ക്കും അച്ഛനും കരിക്ക് കൊടുക്കണ്ടേ? (ഇന്ഗ്ലിഷില്‍ ആണ് ചോദിച്ചത്)

ഹോ ഞാന്‍ മറന്നു. ഭയ്യാ രണ്ടു കരിക്ക്, ചെത്തി താ.

അവള്‍ അതും വാങ്ങി ട്രെയിനിലേക്ക് ഓടി.

ഈ പെണ്ണിന്റെ ഒരു കാര്യം. ഇരു കയ്യിലും കരിക്കും താങ്ങി പിടിച്ചു ഓടുന്ന അവളെ തന്നെ നോക്കി നിന്നു കൊണ്ട് ഞാന്‍ മനസ്സില്‍ പറഞ്ഞു.

വാതിലിനരുകിലെതിയപ്പോഴാനു അവള്‍ക്കു അക്കിടി മനസ്സിലായത്‌. എങ്ങനെ കയറും. പക്ഷെ ഞങ്ങളെ അദ്ഭുതപ്പെടുത്തി കൊണ്ട് എങ്ങും പിടിക്കാതെ അവള്‍ ട്രെയിനില്‍ കയറി. എന്നിട്ട് തിരിഞ്ഞു എന്നെ നോക്കി. വെളിച്ചം കുറവായിരുന്നതിനാല്‍ അവളുടെ മുഖം വ്യക്തമായില്ല.

Leave a Reply

Your email address will not be published. Required fields are marked *