അവളുടെ കൂട്ടുകാരികൾ അവളുടെ കരച്ചിലിനുള്ള കാരണം അവൻ ഇറങ്ങിയപാടെ ചോദിക്കുന്നുണ്ടായിരുന്നു
കശുമാവിൻ തോട്ടത്തിലേക്ക് നടക്കുമ്പോൾ ഇതവൾ പക്ഷെ ആരോടും പറയില്ലെന്ന് അവനു ഉറപ്പുണ്ടായിരുന്നു..
പെണ്ണുങ്ങളുടെ മനസ്സ് കാദറിനെ പോലെ പഠിച്ചവർ വേറാരുണ്ട്..
*****
സമയം മൂന്ന് മണി
പ്രതീക്ഷിച്ച പോലെ അവൾ നടന്നുവരുന്നത് കണ്ട് സ്കാൻ ഈടവഴിയിലേക്കിറങ്ങി..
” അശ്വതിക്കുട്ടി വാ.. അപ്പൊ നമുക്ക് പോവല്ലെ..”
” കാദർ..പ്ലീസ്… അങ്ങനെയൊന്നും ചെയ്യരുത്…നമ്മൾ ക്ലാസ്‌മേറ്റ്‌സ് അല്ലെ..ഞാൻ വേണമെങ്കിൽ കാദറിന്റെ കാലുപിടിക്കാം…”
അവൾ അവന്റെ കാലുകളിൽ തൊട്ടു..
അവൻ പതറിയില്ല..
” എന്നെ എന്നും പരിഹസിക്കുമ്പോൾ ഞാൻ അന്ന് ക്ലാസ്‌മേറ്റ് ആണെന്ന് നിനക്കറിയില്ലായിരുന്നോ??”
കഞ്ചാവ് ബോധത്താൽ അവനു കൈവന്ന ഭാവത്താൽ അവൻ അന്നെരം മുതുർന്നവരെ പോലെ പെരുമാറുന്നതായി അവൾക്ക് തോന്നി..കൂട്ടത്തിൽ മറ്റൊന്ന് കൂടി അവൾക്ക് മനസ്സിലായി ഇനി രക്ഷയില്ല..
“പ്ലീസ് കാദർ…എന്നെ ഒന്നും ചെയ്യരുത്..”
“ആദ്യം നീ വാ എന്നിട്ട് നമുക്ക് സംസാരിക്കാം..”
അവൾക്ക് അവന്റെ പിറകെ നടക്കുകയല്ലാതെ വേറെ നിവർത്തിയില്ലായിരുന്നു..
അവൻ അവളെയും കൊണ്ട് പോയത് തോപ്പിനപ്പുറത്തെ വെള്ളാരം കുന്നിലേക്കായിരുന്നു..
പണ്ടുകാലത്ത് ദുർമന്ത്രവാദികളൂടെ ഒളിത്താവളമായിരുന്നത്രെ ആ കുന്ന്..നാട്ടിൻപുറത്ത് ആ വിശ്വാസം ഇപ്പോഴും നിലനിൽക്കുന്നതു കൊണ്ട് പകൽ പോലും കുന്നു കയറി ആരും വരില്ല..പക്ഷെ കാദറിന് ആ കുന്ന് സുപരിചിതമാണ്..പണ്ട് വാപ്പ അടിക്കുമ്പോൾ ഓടിവന്നിരുന്ന് കരയാറുള്ള സ്ഥലം.. പിന്നെ വലുതായപ്പോൾ നാട്ടിൽ പാടിക്കേട്ടകഥകൾക്കും അപ്പുറത്ത് അവനു പ്രിയപ്പെട്ടതായ ഇടം..ആ കുന്നിൻ ചരിവുകൾ കയറിയാൽ നരിമടയിൽ എത്താം.. അവിടെയാണു അവന്റെ ആശാന്റെ താവളം..