നാലുമണിപ്പൂക്കൾ

Posted by

അവൻ വല്ലതെ ദേഷ്യം പിടിക്കുന്നില്ലെന്ന് കണ്ട് അവൾ കത്തിക്കയറി അതുവരെ ഉള്ളിലൊതുക്കിയ എല്ലാം പുറത്ത് ചാടാൻ തുടങ്ങി.

“അംജദ് അല്യേ അനക്കറിയോ… അന്നേക്കാള് മൂത്തതാണ് ഞങ്ങളൊക്കെ. ന്നാലും ഷാനി പറ്യേണയ്ന്റെ മുന്നെ അന്നോട് ഇക്ക് എന്താന്നറീല. ഒര് ഇഷ്ടണ്ട്. ഇപ്പോ ഷാനി ഇത് പറഞ്ഞപ്പളേങ്കിലും ഇന്റെ ഇഷ്ടം പറഞ്ഞിലേങ്കി വേറെ ആരെയെങ്കിലും ഷാനി പറഞ്ഞയക്കും അയ്ന്റെ മുന്നെ അനക്കിന്നോട് അങ്ങനെന്തേലും ഇണ്ടാന്നറ്യാനാ‌ ഞാൻ വന്നേ.” അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞ് പുറം തിരിഞ്ഞുനിന്ന് കാതോർത്തു. ഇത് കേട്ട് ഒരു നിമിഷം അവൻ സ്തബ്ദനായി നിന്നു.

അവൻ പതിയെ സംഗീതയ്ക്കരികിലെത്തി വളരെ സ്നേഹത്തിൽ മൊഴിഞ്ഞു.

“സഗീതേച്ച്യേ ഒന്നാമത് ഞമ്മള് വേറെ ജാതി.. രണ്ടാമത് ഇന്നെക്കാളും മൂത്തോര്. അത് സാരല്ലാന്ന് വെക്കാ…വേറെ ജാത്യല്ലേ? ക്ക് പേട്യാ. അല്ലെങ്കി എന്തായാലും സംഗീതേച്ചിനെ ഇഷ്ടല്ലാന്ന് പറഞ്ഞീര്ന്നിലാ.സംഗീതേച്ചിനെ ആര്ക്കും ഇഷ്ടപ്പെടും”
ഇത് കേട്ട് സംഗീത ഒന്നും മിണ്ടാതെ നിസ്സഹായ ഭാവത്തിലവനെയൊന്ന് നോക്കി വേണ്ടെന്ന ഭാവത്തിൽ തിരിഞ്ഞു നടന്നു. വേദന കടിച്ചമർത്തി സംഗീത നടക്കുന്നതിനിടയിൽ തുറന്നു കിടന്ന ജനൽപാളിയുടെ കോണിൽ തലയിടിച്ചു. “ഹൂ..” അവൾക്ക് നന്നായി വേദനിച്ച് അറിയാതെ ശബ്ദമുയർന്നു. അവളുടെ അലർച്ച കേട്ട് സംവൃതയും കുറച്ചുകുട്ടികളും ഓടിയെത്തി. “ചെറുതായി പൊട്ടിയിട്ടുണ്ട്. കുട്ടി വാ” ടീച്ചർ അവളെ കൂട്ടി ഓഫീസ് മുറിയിലേയ്ക്ക് പോയി നെറ്റിയിൽ മരുന്ന് കെട്ടുന്നതും നോക്കി ഷാനിബ മറ്റ് കുട്ടികൾക്കൊപ്പം വേദനയോടെ നോക്കി നിന്നു. ഇന്റെ കാരണല്ലേ ഇതൊക്കെ പ്പോണ്ടായത്? ന്നാലും അലിയെന്താണ് പറഞ്ഞതെന്നറിയാനുള്ള ആകാംക്ഷയും ഉണ്ടായിരുന്നവൾക്ക്.
“ആൺകുട്ടികൾടെ ക്ലാസിന് പിന്നിൽ കുട്ടിക്കെന്തായിരുന്നു പണി?” സംവൃതയുടെ ചോദ്യത്തിനു മുന്നിൽ വാ പൊളിച്ച് നിൽക്കാനേ സംഗീതയ്ക്കായുള്ളൂ.
“ചോദിച്ചത് കേട്ടില്ലേ? എന്തായിരുന്നു അവിടെ പണീന്ന്?”

“അത് ഒന്നൂല്ല”

“ഒന്നൂല്ലാന്നോ സത്യം പറഞ്ഞോ കുട്ട്യേ ഇല്ലേൽ വീട്ടിൽ നിന്നാളെ വിളിപ്പിക്കും എന്താ വേണോ?”

“അത് ടീച്ചറേ വെറ്തേ അംജദിനെയ്റ്റ് സംസാരിക്കാൻ പോയതാ”

“ഉം.. ശരി പൊയ്ക്കൊ..ഇനിയാ വഴിക്ക്‌‌ കണ്ടാൽ അച്ഛനെ വിളിച്ച് പറയും ഞാൻ.” സംവൃതയുടെ പതുത്ത സ്വരത്തിനത്ര ശക്തിയില്ലായിരുന്നു. അവരെപ്പോഴും സ്കൂളിൽ അധികം ശബ്ദമുയർത്തി സംസാരിക്കാറില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *