നാലുമണിപ്പൂക്കൾ

Posted by

“അതൊന്നുമില്ല മാഷേ.” അവൾ അയാളെ മുഖത്ത് നോക്കാതെ മുടിയൊതുക്കി പറഞ്ഞു. അവൾക്കയാളെ വെറുപ്പായിരുന്നു. നാവെടുത്താൽ അർത്ഥം വെച്ചുള്ള വാക്കുകളേ അയാൾ പറയൂ.

“എന്തുചെയ്യാനാ ഗൾഫീനിന്നോങ്ങോട്ടൊക്കെ വല്ല്യ ചാർജല്ല്യോ..പത്തനംതിട്ടേന്നങ്ങോട്ട് പെട്ടെന്നെത്താം.” അതുകേട്ട് അവൾ ഇരുന്നിടത്ത് നിന്നെണീറ്റ് രൗദ്രമായവനെയൊന്ന് നോക്കി. അത് കണ്ടപ്പോഴേയ്ക്കും ബിജു മുണ്ടു കൈയിൽ കോരിപ്പിടിച്ച് സ്ഥലം വിട്ടു.

‘ശ്ശോ..എന്താ പറ്റീത്? അവൾക്കോർത്ത് വല്ലാതായി. എന്തിനാണിങ്ങനെ അരുതാത്തതൊക്കെ ചിന്തിക്കുന്നത്?’

‘അരുതാത്തതെന്താപ്പോ ചിന്തിച്ചത്?
അവളാകെ ആശയക്കുഴപ്പത്തിലായി.

ഇതിനിടയിൽ സംഭവിച്ചതൊക്കെ കേട്ട് ഷാനിബ ഭയന്നുപോയി. എന്നാലും സംഗീതയ്ക്ക് ഇങ്ങിനെയൊരു ചിന്തയുണ്ടായിരുന്നെങ്കിൽ താൻ പിന്മാറിയേനേയെന്ന് ചിന്തിച്ച ഷാനിബ സംഗീതയെ നോക്കി. പാവം ക്ലാസിലാണെങ്കിലും മറ്റെന്തോ ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു. സംഗീത പക്ഷേ മനസ്സിലെ അഗ്നി വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു. ഇത് പക്ഷേ കെട്ടിട്ടും കനലൽപ്പം അണയാതെവിടെയോ എരിഞ്ഞുനിൽക്കുന്നു. ഒടുവിലവളൊന്ന് മനസ്സിലാക്കി,മറക്കാനാവില്ല‌…മരണം വരെയും. സഹിക്കാനാവില്ല…മരിച്ചുപോയാലും!

അവനെ നേരിട്ട് കാണണം, സംസാരിക്കണം. എന്നിട്ട് എത്രത്തോളം ഇഷ്ടമായിരുന്നെന്ന് തുറന്ന് പറയണം. നെയ്ത സ്വപ്നങ്ങളൊക്കെ ചൊല്ലണം. മനസ്സിൽ നിന്നെല്ലാം ഇറക്കി വെയ്ക്കണം.

സ്കൂൾ വിട്ട് തിരക്കിനിടയിൽ റോഡിലിറങ്ങിയ അവർ സംവൃത അവിടെയെങ്ങുമില്ലെന്നുറപ്പു‌‌ വരുത്തി അംജദിന്റടുത്തേയ്ക്കോടി. സംഗീതയ്ക്ക് അൽപ്പം പിറകിലായിരുന്നു ഷാനിബ നടന്നത്. എന്തോ ഒരു പ്രത്യേക അകൽച്ചയുണ്ടായിരുന്നവൾക്ക് അംജദ്അലിയോട്. ദേഷ്യം കൊണ്ടല്ല അത്…അത് എങ്ങെന്യാ പറയുകാ? ഇഷ്ടം കൂട്യേതോണ്ട് ഒരു നെഞ്ചിടിപ്പ്. ചെക്കൻ അടുത്ത്ക്കൂടെ പോയാൽത്തന്നെ ശ്വാസം നിലയ്ക്കും. അവന്റെയോരോ ചെറുചലനവും ഹൃദയത്തിൽ മിടിപ്പ് കൂട്ടി.

“ടാ ടീച്ചറെന്തേലും ചോദിച്ചാ?” സംഗീത അവനൽപ്പം പിന്നിൽ നിന്നാണത് ചോദിച്ചത്.

“ഉം.. ചോദിച്ചു, ഞാന്ള്ള സത്യൊക്കെ പറഞ്ഞു”

“ഹീശ്വരാാ..ഇയ്യെന്ത് പണ്യാ കാണിച്ചേ” സംഗീതയ്ക്ക് തലചുറ്റുന്നത് പോലെ തോന്നി. ആദ്യമായിട്ടവനോടൽപ്പം ദേഷ്യം തോന്നിയവൾക്ക്. ഷാനിബാനജ്മത്ത് തരിച്ചുപോയി. ശരീരഭാരം കുറയുന്നത് പോലെ തോന്നിയവൾക്ക്. ടീച്ചറെന്തെങ്കിലും വീട്ടിൽ പറഞ്ഞാൽ തീർന്നു. രണ്ടുപേർക്കും അതായിരുന്നു ആശങ്ക.

“ഇല്ലെങ്കിൽ ഇന്റെ വീട്ടീ പറയൂന്ന് പറഞ്ഞ് മെരട്ടീ.” അവൻ നിസ്സഹായനായി.

Leave a Reply

Your email address will not be published. Required fields are marked *