ഇതൊക്കെ ഒപ്പിക്കാൻ എപ്പോ പോയി…?
ഇന്ന് കാലത്ത് തന്നെ പോയി. ടൌണിൽ ഇത്തിരി സാധനങ്ങൾ വാങ്ങിക്കാനുണ്ടായിരുന്നു.
താങ്ക്യൂ ചേച്ചി… താങ്ക്യൂ വെരിമച്ച്… എടീ ചേച്ചി, നിനക്കേയുള്ളൂ… എന്നോട് ഈ സ്നേഹം. എന്ന്പറഞ്ഞു. എപ്പോഴും കാണിക്കുന്ന സ്നേഹ പ്രകടനം… കെട്ടിപിടിച്ചു അവൾക്ക് ഒരു മുത്തം കൊടുത്തു. നമ്മൾ രണ്ടും പണ്ട് മുതൽക്കേ അങ്ങനെയാണ്… സ്നേഹം വന്നാൽ കെട്ടിപിടിച്ചു മുത്തം കൊടുക്കും… അരിശം വന്നാൽ കെട്ടിപിടിച്ച് ഒരു കടി വച്ചുകൊടുക്കും….
ആ മുത്തം കൊടുത്തപ്പോൾ, ഇന്നവൾ ഇന്നലെത്തേക്കാൾ സുന്ദരി ആണെന്ന് തോന്നി. പക്ഷെ സൂക്ഷിച്ചു നോക്കിയപ്പോൾ അത് തോന്നൽ അല്ലാന്നു മനസ്സിലായി.
അതേയ്, അപ്പൊ ബ്യുട്ടീ ആയിട്ടുണ്ടല്ലോ… വല്ല വിശേഷം ഉണ്ടോ ?
ഉം…പോടാ..!! ഏതായാലും രണ്ടു ദിവസം കഴിഞ്ഞു ഞാൻ പോവ്വല്ലേ.. കൊണ്ടോവ്വാനുള്ള സാധനങ്ങൾ കൂടി വാങ്ങിച്ചു. ആ കൂട്ടത്തിൽ ഒന്ന് ബ്യുട്ടി പാർലർ കേറി. അതിന്റെ കൂടെ ഇതാ ഇതും വാങ്ങിച്ചുന്നേയുള്ളൂ.
കട്ടിലിൽ തല ഭാഗത്തു ചാരി ഇരിക്കുന്നു അവളുടെ മടിയിൽ തല വച്ചുകിടന്ന എന്റെ, തലമുടിയിൽ അവൾ വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു.
ചേച്ചി ഇനി രണ്ടു ദിവസം കൂടിയേ, ഇവിടെ കാണത്തുളളൂ അല്ലേ…? ചേച്ചി എന്തിനാ ഇത്ര വേഗം പോകുന്നേ, കുറച്ചു ദിവസം കൂടി നിന്നിട്ട് പോയാ പോരെ ? തിരക്ക് കാരണം ഒന്ന് നേരാം വണ്ണം സംസാരിക്കാനും കൂടി സാധിച്ചില്ല.
അതിന് നീ ഇവിടെ ഉണ്ടായിട്ട് വേണ്ടേ സംസാരിക്കാൻ… ?
വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞ വിവരം മോനറിഞ്ഞില്ലേ ? പത്ത് ദിവസത്തേക്ക് എന്നും പറഞ്ഞിട്ടാ വന്നത്… ഇനിയും വൈകിയാൽ ആ തള്ള മനു വിന് വിഷം ചോർത്തി കൊടുക്കും… !!
ചില സർപ്രൈസ് എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ഗിഫ്റ്റ്ന്റെ ബഹളം ആയിരിക്കുംന്ന്… കഴിഞ്ഞോ ???
എന്റെ കഴിവ് പോലെ ഞാൻ വാങ്ങിത്തന്നു….
അയ്യോടി… ചേച്ചി, ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതല്ലിയോ…… യാഥാർഥത്തിൽ ഞാനല്ലേ നിനക്ക് എന്തെങ്കിലും വാങ്ങിച്ചു തരേണ്ടത്…? ഞാൻ അവളുടെ കവിളിൽ തടവിക്കൊണ്ട് പറഞ്ഞു…..