ഞാന്‍ രഞ്ചുവിനെ വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതിനിടയില്‍ ആണ് കാന്റീനില്‍ നിന്നും ഒരു നിലവിളി കേട്ടത്. കതകു തുറന്നു നോക്കുമ്പോള്‍ അയാള്‍ മായാ മിസ്സിനെ ടേബിളില്‍ കിടത്തി സാരി പൊക്കി പീഡിപ്പിക്കാന്‍ നോക്കുന്നു. എന്റെ സകല നിയന്ത്രണങ്ങളും വിട്ടു. ഞാന്‍ അയാളെ ചവിട്ടി വീഴ്ത്തി. പെട്ടെന്ന് എന്റെ ഭാവ മാറ്റം കണ്ടിട്ടോ എന്തോ അയാള്‍ അടുക്കള വാതില്‍ തുറന്നു പുറത്തേക്കോടി. എവിടെ നിന്നോ ഒരു കൊടുവാള് എന്റെ കയ്യിലെത്തി. ഒരു പക്ഷെ ജോസേട്ടന് സ്റ്റോര്‍ റൂമില്‍ വച്ചിരുന്നതാകാം.
അവസാനം ആ വാഗ മര കാടുകള്‍ക്കിടയിലിട്ടു ഞാന്‍ അയാളെ വെട്ടി വീഴ്ത്തി. അയാളുടെ അവസാന ശ്വാസവും നിലയ്ക്കുന്നതു വരെ വെട്ടി.
ദൈവം എനിക്കൊപ്പം ആയിരുന്നു. അല്ലെങ്കില്‍ ആ പെരു മഴയത്ത് തെളിവുകളെല്ലാം ഒലിച്ചു പോകുമായിരുന്നോ?
തിരികെ കാന്റീനില്‍ എത്തിയ ഞാന്‍ സ്റ്റോര്‍ മുറിയില്‍ കയറി ഡസ്കിന് മുകളില്‍ കൂടി കുറെ ഓടുകള്‍ ഇളക്കി മാറ്റി. മിസ്സിനെ നോക്കി ഞാന്‍ പറഞ്ഞു.
അവന് ഇനി വരില്ല. നമുക്ക് നേരെയും ആരും വിരല്‍ ചൂണ്ടരുത്. അതിനു തെളിവുകള്‍ ഈ മഴയത്ത് ഒലിച്ചു പോകണം. കുറെ വെള്ളം കൊണ്ട് വന്നു ഞാന്‍ എന്റെ രേതസ്സ് തറയില്‍ കിടന്നത് ഒഴുക്കി കളഞ്ഞു. രഞ്ചു അപ്പോഴും മയക്കത്തില്‍ ആയിരുന്നു. പുറത്തിറങ്ങി സ്റ്റോര്‍ വെളിയില്‍ നിന്നും പൂട്ടി. ഫ്രിഡ്ജില്‍ നിന്നും ബാക്കിയിരുന്ന ഐസ് ക്രീം എടുത്തു. അടുക്കള അകത്തു നിന്നും കുറ്റിയിട്ടു ഞങ്ങള്‍ ആരും കാണാതെ പുറത്തിറങ്ങി. ആ മഴയത്ത് ആര്‍ക്കും ഞങ്ങളെ കാണാന്‍ ആകുമായിരുന്നില്ല.
ഞാന്‍ കാന്റീന് പൂട്ടി താക്കോല്‍ എടുത്തു. രഞ്ചുവിനെയും എടുത്തു മിസ്സിന്റെ കാറില്‍ കയറി. അപ്പോഴാണ് താക്കോലിന്റെ കാര്യം ഓര്‍മ്മ വന്നത്. മിസ്സിനോട് പറഞ്ഞു കാര്‍ വാഗ മരക്കാടുകളുടെ മറു വശത്ത് നിര്‍ത്തി. ഞാന്‍ ജോസ്സിനെ കൊന്നു തള്ളിയ ഭാഗത്തേക്ക് പോയി. അത് ഒരു കണക്കിന് നന്നായി. അല്ലെങ്കില്‍ അയാളുടെ മൃതദേഹത്തിനരുകില് കിടന്നിരുന്ന എന്റെ പഴ്സ് ഞാന്‍ കാണുമായിരുന്നില്ലല്ലോ. ഞാന്‍ അത് തിരികെ എടുത്തു. താക്കോല്‍ കൂട്ടം ദൂരേക്ക് വലിച്ചെറിഞ്ഞു. അവിടെ മറന്നിട്ട കൊടുവാളും എടുത്തു തിരികെ വന്നു കാറില്‍ കയറി. കൊടുവാള് കണ്ട മിസ്സ് ആകെ പേടിച്ചു. പക്ഷെ ഞാന്‍ അവരെ സമാധാനപ്പെടുത്തി. മിസ്സിന്റെ വീട്ടിലേക്കു പോയി.