കാന്‍റീനിലെ കൊലയാളി

Posted by

അതേ കഥ തന്നെ എന്‍റെ പോലീസ് മുറയിലുള്ള വിരട്ടലില്‍ രഞ്ചു എന്ന രഞ്ജിനിയും അനിയെന്ന അനി കുട്ടനും പറഞ്ഞു.
അന്നേ ദിവസം രാവിലെ പതിവ് പ്രണയ സല്ലാപത്തിനായി നേരത്തെ കോളേജില്‍ എത്തിയതായിരുന്നു രഞ്ചുവും അനിയും. വഴിക്ക് വച്ച് മഴ പെയ്തപ്പോള്‍ വാഗ മരച്ചുവടിലേക്ക് ഓടിക്കയറി. അവിടെ വച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയപ്പോള്‍ മായ മിസ്സ്‌ കയ്യോടെ പൊക്കി. കാറില്‍ കയറ്റി കുറെ വഴക്ക് പറഞ്ഞു.
ഇതേ മൊഴി തന്നെയാണ് ഈ മൂന്ന് പേരെയും കണ്ടെന്നു പറഞ്ഞ ആ രണ്ടു പേരും തന്നത്. ആ മഴയത്ത് കാറിലിരുന്നു മായ മിസ്സ്‌ അവര്‍ രണ്ടു പേരോടും ചൂടായി. പിന്നീടു അവരെയും കൊണ്ട് കാറോടിച്ചു പോയി.
മായ മിസ്സ്‌ നേരെ അവരെ സ്വന്തം വീട്ടിലേക്കു കൊണ്ട് വന്നു. കുറെ ഉപദേശിച്ചു. അതെ കോളേജില്‍ തന്നെ പഠിച്ചു പ്രണയിച്ചു കല്യാണം കഴിച്ച മായ മിസ്സും ഹരിയേട്ടനും ഒരു ചേട്ടനെയും ചേച്ചിയെയും പോലെ അവരെ ഉപദേശിച്ചു.

അങ്ങനെ ആ സംശയവും അവിടെ തീര്‍ന്നു. ഏതാണ്ട് ഒരു മാസം നീണ്ടു നിന്ന കേസന്വേഷണം എന്നില്‍ നിന്നും പിടിച്ചു വാങ്ങപ്പെട്ടു. കഴിവ് കെട്ടവന്‍ എന്ന രീതിയിലുള്ള മാധ്യമ പരിഹാസം, department ല്‍ നിന്നും കിട്ടിയ ചുവന്ന വര…. ജോസിന്റെ ശരീരത്തില്‍ നിന്നും ആ മഴയത്ത് ഒലിച്ചു പോയ ചോരപ്പാടുകള്‍ എന്‍റെ കരിയറിലാണ് വന്നു പതിച്ചത്. പക്ഷെ പുതിയ അന്വേഷണ ഉദ്യോഗസ്ഥനും ഒന്നും കണ്ടെത്താന്‍ ആയില്ല. തുമ്പു കിട്ടാത്ത ഒരു കേസ് ആയി അത് പൂട്ടി വച്ചു. മഴ അപ്പോഴും ശമിചിരുന്നില്ല. അത് പിന്നെയും രണ്ടു മാസം കൂടി നീണ്ടു നിന്നു. കേരളമാകെ വെള്ളത്തില്‍ മുങ്ങിയ നാളുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ദൈവത്തിന്‍റെ ഇടപെടല്‍ നടന്ന ഒരു കൊലപാതകമായിരുന്നോ അതെന്നു ഞാനും കരുതി തുടങ്ങി.

വിധിയുടെ വിളയാട്ടം എന്ന് വേണമെങ്കില്‍ പറയാം, എന്‍റെ അനുജത്തിക്ക് അടുത്ത വര്‍ഷം അതെ കോളേജില്‍ അഡ്മിഷന്‍ കിട്ടി. അവളെ ഇടയ്ക്ക് ഡ്രോപ്പ് ചെയ്യാന്‍ പോയി അവിടെ നിന്നും തന്നെ ഒരു സുന്ദരിയെ ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് കൂട്ടി. ഇതിനിടയില്‍ അനിയുടെയും രഞ്ചുവിന്റെയും ഒളിച്ചോട്ടം, അതിന്‍റെ കേസും എന്‍റെ തലയില്‍ തന്നെ വന്നു. താഴ്ന്ന ജാതിക്കാരനായ അനിക്കൊപ്പം ഒരു മേനോന്‍ കുട്ടി ഇറങ്ങിപ്പോയത് അവളുടെ കുടുംബത്തിനു സഹിച്ചില്ല. പക്ഷെ ദൈവം അവര്‍ക്കൊപ്പം ആയിരുന്നു. അതല്ലേ മായയുടെയും ഹരിയേട്ടന്റെയും സഹായത്തോടെ അവര്‍ കേരളം വിട്ടത്. അതും ദൈവമൊരുക്കിയ തിരക്കഥ പോലെ എനിക്ക് തോന്നി. ഹരിയേട്ടന് മുംബൈയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഓയില്‍ കമ്പനിയില്‍ ജോലി ലഭിക്കുന്നു. ജോലി രാജി വച്ച് മായയും കൂടെ പോകുന്നു. കുറച്ചു നാള്‍ കഴിഞ്ഞ് അനിയുടെയും രഞ്ചുവിന്റെയും ഒളിച്ചോട്ടം.

Leave a Reply

Your email address will not be published. Required fields are marked *