“അത് മോനെ…. എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ എന്നെ ഇങ്ങോട്ട് വിളിക്കാറാണ് പതിവ്. അങ്ങോട്ട് വിളിക്കുകയോ അവരെ കാണാന്‍ പോകുകയോ ചെയ്യരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ശില്പയുടെ അച്ഛനെ മറ്റുള്ളവര്‍ കണ്ടെത്തുമോ എന്ന് അവര്‍ക്ക് ഭയമുണ്ട്. “
“ഹാ… എന്നാല്‍ ഒരു കാര്യം ചെയ്യാം. നമുക്ക് സൊണാലി മേഡത്തെ കൊണ്ട് വിളിപ്പിക്കാം. അതാകുമ്പോള്‍ പ്രശ്നം ഇല്ലല്ലോ. “
ഞാന്‍ ഫോണില്‍ നിന്നും മേഡത്തെ വിളിച്ചു. ലക്ഷ്മി മേഡത്തെ കാണണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു.
“അതിനിനി ഒരാഴ്ച കൂടി കഴിയണം. ലക്ഷ്മി ഒരു കൊണ്ഫറന്സിനായി യൂറോപ്പില്‍ പോയിരിക്കുകയാണ്. എന്താ അനി? എന്തെങ്കിലും പ്രശ്നം? “
“ഇല്ല മേഡം.. എന്റെ ഓര്‍മ്മകളില്‍ ലക്ഷ്മി മേഡത്തെ കണക്റ്റ് ചെയ്യാന്‍ പറ്റിയ എന്തോ ഒന്ന് കറങ്ങുന്നത് പോലെ അതാ. വേറെ ഒന്നും ഇല്ലാ. “
“ബാബാ….അപ്പോള്‍ ഒരാഴ്ച കഴിയുമ്പോള്‍ നമുക്ക് ലക്ഷ്മി മേഡത്തെ കാണാം. എന്റെയും ശില്പയുടെ അച്ഛന്റെയും ഓര്‍മ്മകളെ ബന്ധിപ്പിക്കുന്ന കണ്ണി അവരില്‍ നിന്നും കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. “