ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15

Posted by

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14

ഭാഗം 15 ഡയമണ്ട്സ്

Fashion Designing in Mumbai Part 14 bY അനികുട്ടന്‍ | Previous Parts

 

ഞാന്‍ എന്‍റെ കാര്‍ഡില്‍ നോക്കി. അതില്‍ രാസ ലീലകള്‍ ആടുന്ന കൃഷ്ണന്‍. ശില്‍പ എന്താ എന്ന മട്ടില്‍ അവളുടെ കാര്‍ഡ് എന്നെ കാണിച്ചു. കൃഷ്ണനു ഒപ്പം നില്‍ക്കുന്ന രുക്മിണി ദേവി. ഹീര അത് കണ്ടു. അവളുടെ കയ്യില്‍ നിന്നും കാര്‍ഡ് താഴെ വീണു. അതില്‍ ഒറ്റയ്ക്കിരിക്കുന്ന രാധ. അവള്‍ കരഞ്ഞു കൊണ്ട് എണീറ്റ്‌ പുറത്തേക്കോടി. ഹീരയുടെ അമ്മയും പിറകെ പോയി. ഒപ്പം ബാബയും. ശില്പക്ക് ഒന്നും മനസ്സിലായില്ല.

“അനീ എന്താ? എന്ത് പറ്റി? എന്താ ഇതിന്റെയൊക്കെ അര്‍ഥം? “

എന്തോ. എനിക്ക് എല്ലാം അവളോട്‌ പറയണം എന്ന് തോന്നി. എന്‍റെ ഓര്‍മ്മകള്‍ തെളിയാന്‍ തുടങ്ങിയത് മുതല്‍ ഉള്ള കാര്യങ്ങള്‍ ഞാന്‍ അവളോട്‌ പറഞ്ഞു. ഒരു കൊച്ചു കുട്ടിയെ പോലെ എന്‍റെ നെഞ്ചില്‍ കിടന്നു അവള്‍ എല്ലാം കേട്ടു. അവള്‍ കരയുകയായിരുന്നോ എന്നെനിക്കറിയില്ല. പക്ഷെ ആ ഹൃദയം പിടയുന്നത് എനിക്ക് അറിയാന്‍ കഴിഞ്ഞു. ഞാന്‍ അറിയാതെ എന്‍റെ കണ്ണുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിറഞ്ഞു.

അത് അവളുടെ മുഖത്ത് വീണത്‌ കൊണ്ടാകാം അവള്‍ തലയുയര്‍ത്തി നോക്കിയത്.

“അയ്യേ ഈ കൊരങ്ങന്‍ കരയുകയാണോ? എനിക്കറിയാം ഈ കള്ള കൃഷ്ണന്‍റെ അവകാശം എനിക്കാ. രാധയും ഗോപികമാരും ഒന്നും ഇല്ലാത്ത ഈ കൃഷ്ണനെ എനിക്ക് വേണം. “

അവള്‍ എന്‍റെ ചുണ്ടുകളില്‍ മുത്തി. എനിക്ക് മനസ്സിലാകുമായിരുന്നില്ല എന്‍റെ ശില്പയെ. എന്നെ ഇത്രയും സ്നേഹിക്കാന്‍ ഇവള്‍ക്കെങ്ങനെ കഴിയുന്നു.

“ശില്പേ.. നിനക്ക് എന്നോട് ദേഷ്യം ഇല്ലേ? “

“ഉണ്ടല്ലോ? ഈ കൊരങ്ങനോട് എനിക്ക് ദേഷ്യം ഉണ്ട്. അതെ ഇതൊന്നും എന്നോട് നേരത്തെ പറയാതിരുന്നത് കൊണ്ടാ. ഈ കൊരങ്ങന് അസുഖം ഭേദമാവുന്നത് വരെ എന്ത് വേണേലും ആയിക്കോ. അത് വരെ ഞാന്‍ കാത്തിരിക്കാം. അത് കഴിഞ്ഞാല്‍ എന്‍റേത് മാത്രം. “ അവള്‍ എന്‍റെ നെഞ്ചില്‍ കിടന്നു കരഞ്ഞു.

ആ കിടപ്പ് ഞങ്ങള്‍ എത്ര നേരം കിടന്നെന്നു എനിക്കറിയില്ല. ഇടയ്ക്കെപ്പോഴോ അവള്‍ എന്‍റെ ദേഹത്തേക്ക് കൂടുതല്‍ കയറി.

“ശില്പേ. നീ ഉറങ്ങിയില്ലേ. “

“ഹ്മം.. “

“എന്തേ? “

“ഈ കൊരങ്ങനെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കണം. എനിക്ക് മരിക്കുവോളം. “

Leave a Reply

Your email address will not be published. Required fields are marked *