ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15

Posted by

“ഡയമണ്ടോ എവിടെ? “

അവര്‍ വിരല്‍ ചലിപ്പിച്ച ഭാഗത്തേക്ക് ഞാന്‍ നോക്കി. ശരിയാണ്. അവിടെ ഒരു ഡയമണ്ടും അതിനുള്ളില്‍ ആയി 136 എന്ന നമ്പരും.

“ഇപ്പോള്‍ പിടി കിട്ടിയോ? 136 ഡയമണ്ട്കള്‍ ഉണ്ട്. “

“ഏയ്‌ അത്രയൊന്നും കാണില്ല. ഞാന്‍ അന്ന് കണ്ട സഞ്ചിയില്‍ അത്രയൊന്നും ഇല്ലായിരുന്നു. ഏറിയാല്‍ ഒരു അമ്പത്. അതിനു താഴെയേ കാണുള്ളൂ എന്നാ എനിക്ക് തോന്നുന്നേ. “

“ഹ്മം….എന്തായാലും നമുക്ക് അത് എടുക്കണ്ടേ. “

“വേണം. പക്ഷെ അതെവിടെ ആണെന്ന് മേനോന്‍ അങ്കിളിനല്ലേ അറിയൂ. “

“മേഡം അന്ന് മേഡത്തിനെ അവിടെ ആക്കിയിട്ടു മേനോന്‍ അങ്കിള്‍ എങ്ങോട്ടാണ് പോയതെന്ന് അറിയാമോ? “

“ഇല്ല. “

“ഹ്മം.. അദേഹം ആക്സിടന്റ്റ് ആയി കിടന്ന സ്ഥലം എവിടെയാണെന്ന് അറിയാമോ? “

“ഞാന്‍ ഒന്ന് ഓര്‍ത്തു നോക്കട്ടെ… ഹ്മം.. കിട്ടി… ലിങ്കിംഗ് റോഡ്‌“

“ലിങ്കിംഗ് റോഡ്‌. അത് എങ്ങോട്ടാണ് പോകുന്നത്? “

“അത് ബാന്ദ്രയും സാന്താ ക്രൂസും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ്‌ ആണ്. “

“മേഡം ഈ പറയുന്ന ബാന്ദ്രയിലോ സാന്താ ക്രൂസിലോ അതിനു പരിസരത്ത് എവിടെയെങ്കിലും ആണോ അങ്കിള്‍ താമസിച്ചിരുന്നത്. “

“അറിയില്ല. നേരത്തെ താമസിച്ചിരുന്നത് ഇവിടെ അടുത്ത് തന്നെ ആയിരുന്നു. “

“ഹം.. അപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അങ്കിള്‍ എങ്ങോട്ടായിരിക്കും പോയത്? “

“ഒരു പക്ഷെ അങ്കിള്‍ അവരില്‍ നിന്നും രക്ഷപ്പെട്ട് ഓടിയതായിക്കൂടെ. ഓടിയോടി അവിടെയെത്തിയതാകും. “

Leave a Reply

Your email address will not be published. Required fields are marked *