ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15

Posted by

“പക്ഷെ മേഡം, അങ്ങനെയാണെങ്കിലും എന്തോ ഒരു കാര്യം മിസ്‌ ആയ പോലെ തോന്നുന്നു. മേഡം അവിടെ നിന്നും രക്ഷപ്പെട്ടു ഓടിയത് എങ്ങോട്ടേക്കാ? “

“ഇവിടേക്ക്. “

“ഇവിടെ എന്ന് പറയുമ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍? “

“എന്‍റെ വീട്. “

“അതെന്തു കൊണ്ടാ? “

“എനിക്ക് ഏറ്റവും സെയ്ഫ് ആണെന്ന് തോന്നിയ സ്ഥലം എന്‍റെ വീടാണ്. “

“ഹ്മം.. അപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ സ്വാഭാവികമായിട്ടും അങ്കിളും അത് തന്നെ അല്ലേ ചെയ്തിരിക്കുക. “

“ശരിയാണല്ലോ. അപ്പോള്‍ മിക്കവാറും അദ്ദേഹം വീട്ടിലേക്ക് ആയിരിക്കും പോയിട്ടുള്ളത്. അങ്ങനെയാണെങ്കില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.. “

“മേഡം. പക്ഷെ അതിലും എന്തോ ഒരു അപാകത. നമുക്ക് ആദ്യം ശില്പയെ വിളിച്ചു അത് കണ്‍ഫേം ചെയ്യാം. “

ഞാന്‍ ഫോണ്‍ തപ്പി. അയ്യോ ഫോണ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. “മേഡം ഞാന്‍ മറന്നു. “

“അത് സാരം ഇല്ല. ഞാന്‍ ബാബയെ വിളിക്കാം. അവര്‍ ബാബയെ വിളിച്ചു ശില്പയെ കണക്റ്റ് ചെയാന്‍ പറഞ്ഞു. “ എന്നിട്ട് എന്‍റെ കയ്യില്‍ ഫോണ്‍ തന്നു.

ഞാന്‍ ശില്പയോടു വിവരങ്ങള്‍ തിരക്കി. അവളുടെ അമ്മയോടും.

Leave a Reply

Your email address will not be published. Required fields are marked *