ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15

Posted by

പിന്നെ എല്ലാവരും കുറച്ചു നേരം കരഞ്ഞു. അത് കഴിഞ്ഞു ശില്പയെ പരിചയപ്പെടുത്തി. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ അമ്മ അവളെ കെട്ടിപ്പിടിച്ചു. ഇവന് ഓര്‍മ്മ വന്നില്ലേലും നീ ഇനി എന്‍റെ മോളാ എന്നും പറഞ്ഞു അവള്‍ക്കു കഴുത്തില്‍ കിടന്ന മാല ഊരിയിട്ട് കൊടുത്തു. പിന്നെ അവളെയും വിളിച്ചു അവളുടെ അമ്മയെയും അച്ഛനെയും കാണാന്‍ പോയി.

അച്ഛന്‍ മാത്രം എനിക്കരികില്‍ ഇരുന്നു. ആ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ ഇറ്റു വീണു.

“അച്ഛാ.. എനിക്കറിയില്ല എന്ത് പറയണം എന്ന്. എന്‍റെ ഓര്‍മ്മകളില്‍ ഒരിടത്തും എന്‍റെ വീടോ എന്‍റെ പേരോ ഞാനെന്ന വ്യക്തിയോ ഇല്ല. ആകെയുള്ളത് ഇവിടെ മുംബൈയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ വന്നപ്പോള്‍ ഉള്ള മൂന്നോ നാലോ മുഖങ്ങള്‍ ആണ്. എന്നോട് ക്ഷമിക്കൂ അച്ഛാ. “

അച്ഛന്‍ ഒന്നും പറഞ്ഞില്ല. എന്‍റെ കയ്യും പിടിച്ചു അതേയിരിപ്പ് ഇരുന്നു.

കുറെ കഴിഞ്ഞു അമ്മയും ശില്‍പയും ശില്പയുടെ അമ്മയും കൂടി വന്നു.

“അനീ.. ഞങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ തീരുമാനിച്ചു, നിനക്കും ശില്പയുടെ അച്ഛനും ഭേദമായാല്‍ ഉടനെ നിങ്ങളുടെ കല്യാണം നടത്തണം. “

ഞാന്‍ ശില്പയെ നോക്കി. അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി നിന്ന് അവള്‍ എന്നെ കൊഞ്ഞനം കാണിച്ചു.

“ഗോപികമാരൊക്കെ ഒത്തിരി കഷ്ടപ്പെടുമല്ലോ… “ അവള്‍ കളിയാക്കി.

“ഗോപികമാരോ? “ അമ്മ ചോദിച്ചു.

“അമ്മയ്ക്കറിയില്ലാ അമ്മേടെ മോന് ഒത്തിരി ഗോപികമാര്‍ ഇവിടുണ്ടമ്മേ. നാളെ നേരം വെളുക്കട്ടെ. അപ്പോള്‍ കാണാം ഓരോരുത്തരായി എഴുന്നള്ളുന്നത്. “

ആ നിമിഷം എന്‍റെ ഫോണ്‍ റിംഗ് ചെയ്തു.

സൊണാലി മേഡം.

Leave a Reply

Your email address will not be published. Required fields are marked *