ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15

Posted by

ഞാന്‍ ആകെ വായും പൊളിച്ചു ഇരുന്നു പോയി. ഈ പെണ്ണ് ഇതെന്തു ഭാവിച്ചാ. ഓരോരുത്തരെയായി ഒഴിവാക്കി എങ്ങനെയെങ്കിലും അവളുടേത്‌ മാത്രം ആകണം എന്ന് വിചാരിക്കുമ്പോള്‍ ഇവള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍…

എന്‍റെ ഭാവം കണ്ടിട്ടാകണം ശില്‍പ പറഞ്ഞെ.

“ദേ മമ്മീ ഈ കൊരങ്ങനെ നോക്ക്. ഇരുന്നു വായ്‌ പൊളിക്കുന്നു. ഒന്നും മണ്ടയില്‍ ഇല്ലേലും വേറെ കുറെ സ്ഥലത്ത് ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. “

അത് കേട്ട് മേഡം തിരിഞ്ഞു എന്നെ നോക്കി ചിരിച്ചു.

ഭാവിയെന്തെന്നറിയാതെ ഭൂതമെന്തെന്നറിയാതെ വര്‍ത്തമാന കാലത്തില്‍ കിളി പോയ ഞാന്‍ അങ്ങനെ തന്നെ ഇരുന്നു.

പിന്നെ മൂന്നു നാല് ദിവസങ്ങള്‍ ജോളിയായി പോയി. അമ്മയും ശില്‍പയും മേഡവും എല്ലാവരും കൂടി എന്നെ സ്നേഹിച്ചു കൊന്നു. ഇടയ്ക്ക് അവര്‍ ഹീരയെ വിളിപ്പിച്ചു. മേഡം പരിഭവം ഒക്കെ പറഞ്ഞു തീര്‍ത്തു. ഹീരയും ശില്‍പയും കമ്പനി ആയി. മേഡത്തോട് പറഞ്ഞതൊക്കെ തന്നെ അവള്‍ ഹീരയോടും പറഞ്ഞു. ഒരു ദിവസം അങ്കിതയും പ്രിയങ്കയും വന്നു. അവരെ രണ്ടിനെയും കണ്ടപ്പോള്‍ അവരെ കൂടി ശില്‍പ എന്‍റെ ഗാങ്ങില്‍ ചേര്‍ത്തിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു. പക്ഷെ അവള്‍ എന്‍റെ അന്ത രംഗം മനസ്സിലാക്കി പറഞ്ഞു,

“വേണ്ട മോനെ. ആ വെള്ളം അങ്ങ് വാങ്ങി വച്ചേരെ.”

ആ ഞായറാഴ്ച പൊട്ടിപ്പോയ ഓര്‍മ്മച്ചരടിലെ മറ്റൊരു മുത്തു തേടി പോകേണ്ടി വന്ന ദിവസം ആയിരുന്നു. ഡോ. ലക്ഷ്മി തിരിച്ചെത്തി. മേഡം ആണ് പറഞ്ഞത്. അവരുടെ ഫ്ലാറ്റിലേക്ക് എന്നെ കൂട്ടി കൊണ്ട് ചെല്ലാന്‍ പറഞ്ഞിരിക്കുന്നു.

ശില്‍പ കൂടെ വരാമെന്ന് പറഞ്ഞപ്പോള്‍ ബാബ തടുത്തു. “അനിയും മേഡവും കൂടി പോയാല്‍ മതി. “

ഞാന്‍ മാത്രം കേള്‍ക്കെ ശില്‍പ മേഡത്തോട് പറഞ്ഞു. “ദേ മമ്മീ ഈ കൊരങ്ങനെ സൂക്ഷിച്ചോളണം. ആ പെണ്ണും പിള്ളയെ കാണുമ്പോള്‍ വേറെ എന്തേലും ഓര്‍മ്മ വരുന്നെന്നും പറഞ്ഞു ചെല്ലും. “

അവള്‍ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. അറിയാതെ ഞാനും മേഡവും ചിരിച്ചു പോയി.

എന്തായാലും മേഡത്തിന്‍റെ കാറില്‍ ഞങ്ങള്‍ പുറപ്പെട്ടു. മേഡം വാങ്ങി തന്ന പുത്തന്‍ ഡ്രസ്സും ഇട്ടു കൊണ്ട്..

അവിടെക്കുള്ള യാത്രയില്‍ ഞാന്‍ ചിന്തിച്ചത് ഡോ. ലക്ഷ്മി എന്നെ ഉപദ്രവിക്കാന്‍ ഏര്‍പ്പാട് ആക്കിയതിനെ കുറിച്ചായിരുന്നില്ല മറിച്ചു അവരും ശില്പയുടെ അച്ഛനുമായും ഉള്ള ബന്ധത്തെ കുറിച്ചായിരുന്നു. അന്ന് ട്രെയിനില്‍ എന്നെ ഒഴിവാക്കിയത് എന്തിനു എന്നതിനെ കുറിച്ച് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *