എന്‍റെ ദേവി

Posted by

എന്‍റെ ദേവി

Ente Devi bY Saju

 

ഞാൻ അച്ഛൻ അമ്മ ഇതാണ് ഞങ്ങളുടെ  ലോകം..   .

അച്ഛന്റെ ബിസ്സ്നെസും അല്പം രാഷ്ട്രീയ പ്രവര്ത്തനവും ഞങ്ങളെ വളരെ നല്ല രീതിയിൽ ജീവിക്കാൻ സഹായിച്ചു.

നല്ലൊരു ഫുട്ബോൾ കളിക്കാരനായ ഞാൻ യാതൊരു ബുദ്ധിമുട്ടും അറിയാതെ പഠനവും പ്രെഫഷണൽ ഫുട്‍ബോളും ആയി അങ്ങിനെ നടന്നു.

ആയിടെയാണ് എന്റെ കഴുത്തിൽ കിടന്ന മാല പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ പൊട്ടിപ്പോയത്

പൊട്ടിയ മാല ഞാൻ അമ്മയെ ഏല്പിച്ചു, അമ്മ അത് അച്ഛനോട് പറയുകയും ചെയ്തു

അച്ഛൻ :അവന്റെ മാല ചെറുതും വളരെ പഴയ ഫാഷനും അല്ലേ ?നാളെയോ മറ്റെന്നാളോ പുതിയതൊന്ന് അവനു വാങ്ങികൊടുക്കു…. പൈസ എത്രയാന്നുവെച്ചാൽ അലമാരിയിൽ നിന്നും എടുത്തോ….

അമ്മയോടാണ് അച്ഛൻ പറയുന്നതെങ്കിലും ഞാനും കൂടി കേൾക്കാൻ വേണ്ടി അച്ഛൻ ഉറക്കെ ആണ് പറയുന്നത്

അച്ഛൻ ഇപ്പോഴും അങ്ങിനെയാണ്, എന്റെ കാര്യങ്ങൾ, ഞാൻ ചോദിക്കാതെ തന്നെ എനിക്ക് സാധിച്ചു തരും

രണ്ടാം നാൾ ഞാനും, അമ്മയും ടൌണിൽ വലിയ ഒരു ജൂവലറിയിൽ തന്നെ പോയി, അമ്മയുടെ ഒടിഞ്ഞ ഒരു വളയും, മറ്റൊരു ചെറിയ വളയും കൂടി കൊടുത്തു വലിയ ഒരു വള (വ്യാളീമുഖം)വാങ്ങണമായിരുന്നു

എനിക്ക് അൽപ്പം തൂക്കത്തിൽ, അതികം ഇറക്കമില്ലാത്ത ഒരു മാലയും ആലില കണ്ണന്റെ ഒരു ലോക്കറ്റും…   അമ്മക്ക് വളയും, പഴയത് മാറ്റി പുതിയ ഡൈമണ്ട് സെക്കന്റ്‌ സ്റ്റാഡ്‌ഡും….

തരക്കേടില്ലാത്ത കൂട്ടരാണെന്നറിഞ്ഞാൽ പിന്നെ എന്തെങ്കിലും ഒക്കെ നമ്മളെകൊണ്ട് എടുപ്പിക്കാൻ സെയിൽസ്മാൻമാർ അവരുടെ പതിനെട്ടടവും പയറ്റുമല്ലോ, അവർ എന്റെ അമ്മയെയും വെറുതെ വിട്ടില്ല

മാഡം…. പുതിയ ഡിസൈൻ പാദസരങ്ങൾ വന്നിട്ടുണ്ട് ഒന്ന് നോക്കു മാഡം…..

പാദസരം ഒന്നും എനിക്ക് വേണ്ട….. ഈ പ്രായത്തിലൊക്കെ എങ്ങിനാ….. അമ്മ പകുതിയിൽ നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *