മോനെ സലീമേ ഇത് ഒലവക്കോട് വഴിയാണ് പോകുന്നത് നിർത്തിയാ നിർത്തി . പാലക്കാട് ടൗൺ വഴിയാണെങ്കിൽ തീർച്ചയായും നിർത്തുമായിരുന്നു ഇനി കണ്ടറിയാം….വണ്ടി ഒലവക്കോടും നിർത്തിയില്ല ട്രെയിൻ പോയിനിർത്തിയത് ഏതോ ഒരു ആളൊഴിഞ്ഞ സ്ഥലത്തു അവർ വണ്ടിയിൽ നിന്നും പെട്ടന്ന് തന്നെ പുറത്തിറങ്ങി ചാക്കും തലയിലേറ്റി നടന്നു അപ്പോൾ സലിം പറഞ്ഞു നമ്മൾ ഇറങ്ങിയത് നന്നായി അരികൊണ്ടുവരുന്ന വണ്ടിയാ ചിലപ്പോ ഇവിടുന്ന് വിട്ടാൽ ആന്ത്രയിലായിരിക്കും കൊണ്ടുപോയി നിർത്തുന്നത് …സലിം ഒരു തമാശ പറഞ്ഞതാണെങ്കിലും ആ സന്നർഭത്തിൽ ആർക്കും ചിരിവന്നില്ല ഏതെങ്ങിനെയെങ്ങിലും പൈസ ആക്കണം എന്നായിരുന്നു എല്ലാവരുടെയും മനസ്സിൽ ബംഗാളി പറഞ്ഞു …ഇത് മൂന്ന് ബാഗിലാക്കണം പൈസ ഒരുചെറിയ കിറ്റിലും സ്വർണം ഒരു ചെറിയ
കിറ്റിൽ ഇട്ടാമതി അപ്പൊ കാര്യങ്ങൾ നമുക്ക് എളുപ്പമാകും,.. അതുപോലെ ചെയ്തു അവർ റെയിൽവേ പാളത്തിൽനിന്നും പുറത്തുകടന്നു നടന്നുപോകുന്ന വഴിയിൽ പുതിയ അലുമിനിയം ചേമ്പ് പിച്ചള എല്ലാം വിൽക്കുന്നതും എടുക്കുന്നതും ആയ ഒരുകടകണ്ടു അവിടെ കുത്തുവിളക്ക് 4500രൂഭക്ക് വിറ്റു ഇപ്പോൾ അവരെ ആരുകണ്ടാലും പണിമാറ്റി വരുന്ന പണിക്കാരെ പോലെ തോന്നും അവർ പാലക്കാട് ടൗണിൽ സ്വർണവും വിറ്റ് കോയമ്പത്തൂരിലേക്ക് ബസ്സ് കയറി. ;;;;;;/////;;;;;///???;::;;;///??????;;;;;;;//? തിരുവല്ലാമല കോവിലകം ;;;;;;;;///??/:;;;;;//??;::**//////::&”’:::;;////??==, ഇന്ന് മാലിനിയുടെയും ഉണ്ണിയുടേയും കല്ല്യാണം ആണ് കോവിലകം ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു കോവിലകത്തു പഴയ പ്രേതാബമെല്ലാം തിരിച്ചു വന്നതുകൊണ്ട് എല്ലാ ബന്ധക്കാരും കല്ല്യാണത്തിന് വന്നിട്ടുണ്ട് ഒരാളോഴിച്ചു മാലിനിയുടെ സഹോദരൻ വന്നിട്ടില്ല അതൊന്നും അവിടെ ഒരു കുറവേ ആയിരുന്നില്ല ആളുകൾ അവിടെയും ഇവിടെയും നിന്നു അടക്കം പറഞ്ഞു…കാര്യസ്ഥന്റെ മകനെയാ കല്ല്യാണം കഴിക്കാൻ കിട്ടിയത് ഇവർക്കു ഇപ്പൊ എന്തിന്റെ കുറവാ പലരും പലതും പറഞ്ഞുന്നിൽകുമ്പോൾ അതിനിടയിലൂടെ രാമേട്ടൻ ഉള്ളിലേക്കു കയറി വന്നു അടുത്തുള്ള റൂമിലേക്ക് കയറി . അപ്പോഴാണ് മാലിനി രാമേട്ടാ രാമേട്ടാ എന്നുവിളിച്ചു പുറത്തേക്കുവന്നു . അപ്പോൾ ആരുപറഞ്ഞു രാമൻ ആ റൂമിനുള്ളിലേക്ക് കയറിപോയിട്ടുണ്ട് മാലിനി ആ റൂമിലേക്ക് കയറിചെന്നപ്പോൾ കണ്ടത് രാമേട്ടൻ പൌഡർ എല്ലാമിട്ട് നില്കുന്നതാ രാമേട്ടാ .രാമൻ തിരിഞ്ഞു ന്നോക്കി എന്തെ എന്നഭാവത്തിൽ തലയാട്ടി… അല്ല ആ സ്വർണം എവിടെയാ വച്ചിരിക്കിണത് …നീയൊന്ന് തിരക്ക് കൂട്ടാണ്ടിരി കുട്ടി ഞാനൊന്ന് ഒരുങ്ങട്ടെ,….ഔ വല്യ ഒടുവിൽ ഉണ്ണികൃഷ്ണൻ ആണെന്നാ പൂതി അതൊന്നു എടുത്തുതന്നിട്ട് ഒരുങ്ങിyaa പോരെ … ? ….മോളേ ഞാനിപ്പോ വരാം,…,വേണ്ട എനിക്ക് ഇപ്പൊത്തന്നെ എടുത്തുതരണം .അവൾ രാമേട്ടന്റെ കൈ പിടിച്ചുവലിച്ചു …