നമ്മുടെ നാട്ടുകാരുടെ സ്ഥിരം സ്വഭാവത്തിന് ചോദ്യത്തിന് മുൻപേ അടിയും കഴിഞ്ഞിരുന്നു.മൂന്നാല് അടി കഴിഞ്ഞതിന് ശേഷമാണ് അവർ കാര്യങ്ങൾ തിരാക്കിയത്. അങ്ങനെ മനു പറഞ്ഞ നമ്പറിലേക്ക് ഫോൺ ചെയ്ത് രാജീവനെ അവിടേക്ക് വരുത്തിയതാണ്. രാജീവൻ ചുറ്റും നോക്കിയപ്പോൾ മനുവിന്റെ സ്കൂൾ ഫോട്ടോയിൽ കണ്ട് മുഖപരിചയം തോന്നിയ പെൺകുട്ടിയോട് ചോദിച്ചു.
“മോളാണോ വീണ.”
ആ പെൺകുട്ടി ഉം എന്ന് മൂളിയപ്പോൾ രാജീവൻ അവളോടായി.
“മനു പറഞ്ഞത് സത്യമാണോ, നിങ്ങളുടെ ഒരു ചെറിയ കുസൃതി ആണോ ഇത്രയും വലിയ പ്രശ്നമായത്.”
ഒരു വിതുമ്പൽ ആയിരുന്നു മറുപടി. “സോറി അങ്കിൾ. ഞാൻ ഇത്ര വലിയ പ്രശ്നം ആവും എന്ന് ഞാൻ വിചാരിച്ചില്ല.” ആ വിതുമ്പലിനിടയിലും വീണ പറഞ്ഞൊപ്പിച്ചു.
സാരമില്ല എന്ന് വീണയോട് പറഞ്ഞ രാജീവൻ അവിടെ കൂടിയ ആൾക്കാരോടായി ” ഇപ്പോൾ മനസ്സിലായിലെ പിള്ളേരുടെ വെറും ഒരു തമാശ കളിയാണ് എന്ന്.” എന്നിട്ട് അവിടെ നിന്നു വീണയുടെ അച്ഛനോടായി. “എന്റെ മകൻ കാണിച്ച ഈ തല തിരിഞ്ഞ കളി ഒരു പാട് വിഷമം ഉണ്ടാക്കി എന്ന് അറിയാം. ക്ഷമിക്കണം അതിന് എന്നെ എനിക്ക് പറയാൻ പറ്റുള്ളൂ.”
“അവർ തമ്മിൽ സെറ്റ് അപ്പാ. അവളെ പൂശി തിരിച്ചു വരുമ്പോൾ നമ്മൾ കണ്ടപ്പോൾ അവരുടെ ഒരു മൈര് കളി ആണെന്നും. ഇത് വിശ്വസിക്കാൻ നമ്മൾ എന്താ ഊമ്പന്മാർ ആണോ?” കൃമികടി കയറിയ ഏതോ സദാചാര വാദികളുടെ സംഭാഷണശകലങ്ങൾ അവരുടെ ചെവിയിൽ വീണു. അത് കേട്ടതും എന്റെ കുട്ടിയുടെ ജീവിതം നശിച്ചല്ലോ എന്ന ആത്മവിലാപത്തോടു കൂടി വീണയുടെ അച്ഛൻ മുഖം പൊത്തി അവിടെ ഇരുന്നു.
സ്കൂട്ടർ പിറ്റേന്നു ആരെയെങ്കിലും വിട്ടെടുപ്പിക്കാം എന്ന തീരുമാനത്തിൽ മനുവും രാജീവനും അവിടുന്ന് തിരിച്ചു. രാജീവൻ തിരിച്ചു വരുമ്പോൾ മുഴുവനും വീണയുടെ അച്ഛനെ പറ്റിയാണ് ആലോചിച്ചത്. ഒരച്ഛന്റെ ആത്മരോദനം അയാൾക്ക് മനസ്സിലാവുമായിരുന്നു. വീട്ടിൽ തിരിച്ചെത്തി അവർ സീതയെ കാര്യങ്ങൾ മുഴുവനും ഗ്രഹിപ്പിച്ചു. മനുവിന്റെ എടുത്തുചാട്ടത്തിൽ സീതക്ക് ദേഷ്യം വന്നെങ്കിലും അത് അടക്കാൻ രാജീവൻ അവളെ ഉപദേശിച്ചു.എല്ലാം കഴിഞ്ഞു രാവിലെ ആറ് മണി ആയപ്പോൾ അവർ ഉറങ്ങാൻ കിടന്നു മനു ഇനി പ്രശ്നങ്ങൾ ഒന്നും വേണ്ട എന്ന് വെച്ചു മൊബൈൽ സൈലന്റ് ആക്കി. രാജീവന് കിടന്നിട്ടും ഉറക്കം വന്നില്ല. അയാൾ തന്റെ മനസ്സിലുള്ളത് സീതാലക്ഷ്മിയോട് പറഞ്ഞു. സീത രാജീവനോട് തന്റെ സമ്മതം അറിയിച്ചതിനു ശേഷം ഒരു മറുചോദ്യം ചോദിച്ചു.