മനുവിന്റെ വീട്ടുക്കാരെ പറ്റി മതിപ്പ് കൂട്ടാൻ വീണക്ക് പിന്നെയും അനുഭവങ്ങൾ ഉണ്ടായി. അവർ ബാംഗ്ലൂരിൽ വീടെടുത്തു താമസിക്കാൻ തുടങ്ങിയതിനു ശേഷം സീതാലക്ഷ്മി അവരുടെ കൂടെ കുറച്ചു ദിവസം താമസിക്കാൻ ചെന്നു. ഭക്ഷണകാര്യത്തിൽ തീരെ ശ്രദ്ധ ഇല്ലാത്ത വീണയെ സീത നിർബന്ധിച്ചു ഭക്ഷണം കഴിപ്പികുമായിരുന്നു. അവൾ ഓഫീസിലേക് റെഡി ആവാൻ ലേറ്റ് ആയാൽ, വീണ റെഡി ആവുന്നതിനു കൂടെ അവൾക്ക് ഭക്ഷണം വാരി കൊടുക്കാൻ സീത മടി കാണിച്ചില്ല. ഒരു ദിവസം വീണക്ക് ഓഫീസിൽ പ്രസന്റേഷൻ ഉണ്ടായിരുന്നു. അവൾക്കറിയാം അവൾ വെസ്റ്റേൺ ഫോർമൽസ് ധരിച്ചാൽ അവളുടെ ആത്മവിശ്വാസം കൂടും എന്ന്. അവൾ മടിച്ചു മടിച്ചു വെസ്റ്റേൺ ഫോർമൽസ് ധരിച്ചു റൂമിൽ നിന്നും പുറത്തു വന്നു. സീത അത് കണ്ടപ്പോഴേ വീണയെ നോക്കി പുഞ്ചിരിച്ചു.
“മോൾക്ക് ചുരിദാറിലും ചേരുന്നത് സ്കെർട്ടും ടോപ്പും ആണ്.” അതും വീണക്ക് പുതിയ അനുഭവം ആയിരുന്നു. മുട്ടിനു മുകളിലുള്ള സ്കർട്ട് ഇട്ടാൽ തന്റെ അമ്മയുടെ ശകാരത്തെ പറ്റി അവളൊന്നാലോചിച്ചു. അമ്മായിഅമ്മയുടെ അഭിനന്ദനം കിട്ടിയ വീണ സീതയുടെ കവിളിൽ ഒരു മുത്തം കൊടുത്തു കൊണ്ട് ഓഫീസിലേക്കോടി. ആ വെളുത്ത സുന്ദരിയുടെ ഓട്ടം നോക്കി സീത നിന്നു. പിന്നെ ഒരിക്കൽ എല്ലാവരും കൂടി പുറത്ത് പോയപ്പോൾ വീണ കുറച്ചു വോഡ്ക കഴിച്ചതും ഒന്നും സംഭവിക്കാത്തമാതിരി കടന്നു പോയി. തന്റെ വ്യക്തിസ്വാന്തത്ര്യത്തിൽ യാതൊരുവിധ കൈകടത്തൽ നടത്താത്ത ആ മാതാപിതാക്കളെ അവൾ വളരെയധികം ഇഷ്ടപ്പെട്ടു.
മനുവിന്റെ ഒന്നാം വിവാഹവാർഷികം വരികയാണ്. അവർ വാർഷികത്തിന് ട്രിപ്പ് പോകാൻ പ്ലാനിട്ടു. രാജീവൻ നോക്കുമ്പോൾ അയാളുടെ ltc ഡ്യൂ ആണ്. ഇത് പറഞ്ഞപ്പോൾ മനുവും വീണയും ഒരുമിച്ച് അവരെയും തങ്ങളെ കൂടെ ട്രിപ്പിന് ക്ഷണിച്ചു. അവർ ഒരുമിച്ച് മനാലിക്ക് ട്രിപ്പ് പോകാൻ പ്ലാൻ ഇട്ടു. എല്ലാവരും ബാംഗ്ലൂരിൽ ഒത്തുകൂടി അവിടുന്ന് ചണ്ഡീഗഡ് വരെ ഫ്ലൈറ്റിലും ചണ്ഡീഗഡിന് കാർ വാടകക്ക് എടുത്ത് മനാലി വരെ പോകാൻ ആയിരുന്നു പ്ലാൻ. യാത്രയുടെ എല്ലാ തയ്യാറെടുപ്പും മനു കമ്പനിക്ക് എല്ലാ യാത്ര തയ്യാറെടുപ്പുകൾ നടത്തി കൊടുക്കുന്ന ട്രാവല്സിനെ ഏൽപ്പിച്ചു.