അഴലിൻറെ ആഴങ്ങളിൽ 2

Posted by

അഴലിൻറെ ആഴങ്ങളിൽ 2

Azhalinte Azhangalil Part 2 bY Criminal | Previous Part

 

ഒരു ഉള്ള് വിളിയാണ് എന്നെ നിദ്രയിൽ നിന്ന് ഉണർത്തിയത് . ബോധം വന്നപോൾ
ഞാൻ ചാടി എണീറ്റു . ഞാൻ ഒരു കട്ടിലിൽ ആരുന്നു . പുതപ്പു
പുതപ്പിച്ചിട്ടുണ്ടാർന്നു . ഞാൻ എന്റെ ശരീരം തൊട്ടു നോക്കി . ഭാഗ്യം , തുണി
ഇപ്പോഴും ശരീരത്തുണ്ട് . തലേ ദിവസത്തെ സംഭവങ്ങൾ ഒന്ന് റീവൈൻഡ് ചെയ്തു
.ലാസ്‌റ് പെഗ് അടിച്ചത് ഓർമിച്ചു. കോപ്പ് എന്ത് വിഷം ആണോ അടിച്ചേ ?. ഞാൻ
ആകെ വണ്ടർ അടിച്ചു ചുറ്റുപാടും ഒന്ന് കണ്ണ് ഓടിച്ചു .

അപ്പോഴാണ് ഞാൻ ആ മുറി ശ്രദിച്ചത് . വൗ !!!!. ഹൌ ബ്യൂട്ടിഫുള്ളി ദിസ് റൂം
ഈസ് അറേഞ്ച്ട് ?!!!! അധികം വലിപ്പമോ മനോഹരമായ പൈന്റിങ്ങുകളോ
ഇല്ലാതിരുന്നിട്ടു കൂടി ആ മുറി എന്നെ ആകർഷിച്ചു . സാധന സാമഗ്രികൾ
ചിട്ടയയായി അടുക്കിവെച്ച ഒരു ടേബിൾ. പേനകളും പെൻസിലുകളും പ്രത്യേകം
സ്റ്റാണ്ടുകളിൽ വച്ചിരിക്കുന്നു . തൊട്ടടുത്ത് തന്നെ ഒരു കമ്പ്യൂട്ടർ ടേബിൾ. തിളക്കം
കണ്ടാൽ അറിയാം തൂത്തു തുടച്ചു വയ്ക്കർ ഉണ്ടെന്നു. എന്തിനു ബുക്ക് ഷെൽഫിലെ
പുസ്തകങ്ങൾ പോലും അറേഞ്ച് ചെയ്തിരിക്കുന്നത് കണ്ടാൽ അത്ഭുതപ്പെടും.
കാരണം അക്ഷരമാല ക്രമത്തിൽ ആണ് അറേഞ്ച് ചെയ്തിരിക്കുന്നത് . ഒരു നിമിഷം
സ്വന്തം മുറിയെ ഓർത്തു നാണിച്ചു പോയി .ഡ്രസ്സ് വയ്ക്കാൻ ഒരു വാർഡ്രോബ്
ഉണ്ടേലും പഴയ പ്ലാസ്റ്റിക് കസേര തന്ന നമ്മുടെ അലമാര. അങ്ങനെ മുറിയുടെ
സൗന്ദര്യം ആസ്വദിച്ചു നിന്നപ്പോ എൻറെ കണ്ണ് അലമാരയുടെ കണ്ണാടിയിലെ
പേപ്പർ കഷ്ണത്തിൽ കണ്ണ് ഉടക്കിയത് . “Good Morning . Please check the dressing table “.
ആ നോട്ടയിലെ വാചകം എന്നെ ഡ്രസിങ് റ്റേബിളിൽ എത്തിച്ചു . അവിടെ സീൽ
പൊട്ടിക്കാത്ത ഒരു ബൃഷും പേസ്റ്റും ഒരു സോപ്പും അതിൻറെ അടുത്ത് തന്നെയായി

Leave a Reply

Your email address will not be published. Required fields are marked *