ഊം…നാളെ എന്തായാലും നിങ്ങൾ ആലപ്പുഴ വരെ പോയി അവൾക്കു വേണ്ട തുണിയൊക്കെ വാങ്ങിക്കോ….ഞാൻ രാവിലെ അങ്ങ് പോകും….
ഊം ശരി….അപ്പോൾ ഇന്നിനി എന്താ പരിപാടി….നീലിമ തിരക്കി….
നമുക്ക് കിടക്കാം…ഞാൻ ആകെ ക്ഷീണിതനാണെന്ന് പറഞ്ഞു….
ഊം ഇതിന്റെ പലിശയും കൂട്ട് പലിശയും കൂടി ഞാൻ ഈടാക്കുന്നുണ്ട്….നീലിമ പറഞ്ഞിട്ട് പോയി മെയിൻ ഡോർ അടച്ചു….ഞാൻ മക്കളുടെയൊപ്പം കട്ടിലിൽ കയറി കിടന്നു രാവിലെ അഞ്ചുമണിക്ക് അലാറവും വച്ച്….നീലിമ എപ്പോഴോ വന്നു കിടന്നുറങ്ങി പോയി…..
അലാറം കേട്ട് ഞാൻ ഉണർന്നപ്പോൾ നീലിമയും ഒപ്പം ഉണർന്നു….പ്രാഭാത കൃത്യങ്ങൾ എല്ലാം ചെയ്തു ഡ്രസ്സ് ചെയ്തു പുറത്തിറങ്ങിയപ്പോൾ വെറുതെ വാട്സാപ്പ് ഒന്ന് ഓൺ ചെയ്തു നോക്കി …..സഫിയയുടെയും ജസ്നയുടെയും മെസ്സേജുകൾ പ്രത്യേകം പ്രത്യേകം വന്നിരിക്കുന്നു…..എല്ലാം വായിച്ചു നോക്കിയിട്ടു ഞാൻ അമ്മാവനെ വിളിച്ചു….അവർ റെഡിയായി ഇരിക്കുകായണെന്നു പറഞ്ഞു…..ഞാൻ തിരുവല്ലയിൽ ചെന്ന് അമ്മാവനെയും എടുത്ത് ഏഴുമണിയായപ്പോൾ കോട്ടയം വഴി അമൃത ഹോസ്പിറ്റലിലേക്ക് വിട്ടു….
കാർഡിയാക്ക് ഹെഡിനെ കണ്ടു ആഞ്ചിയോപ്ലാസ്റ്റി നാളെ ചെയ്യാം ഇപ്പോൾ മെഡിസിൻ തുടങ്ങാം എന്ന് പറഞ്ഞു….പിന്നെ ഡോക്ടർ എന്നെ മാറ്റി നിർത്തിയിട്ടു പറഞ്ഞു….പുള്ളിയുടെ ഒരു വശം സ്തംഭിക്കാൻ സാധ്യതയുണ്ട്…കൈകാലുകൾക്ക് ഒരു വശത്തു പെരുപ്പുണ്ട് എന്ന് പറഞ്ഞു….അത് തന്നെയുമല്ല നല്ല ഒരു ചെക്കപ്പിന്റെ ആവശ്യമുണ്ട്…ബ്രൈനുമായി ബന്ധിപ്പിക്കുന്ന ഒരു ഞരമ്പ് ക്ളോറ്റായിട്ടുണ്ട് എന്ന് തോന്നുന്നു …..എല്ലാം കേട്ടിട്ട് അവിടെ തന്നെ അമ്മാവനെ അഡ്മിറ്റ് ചെയ്തു…ബൈ സ്റ്റാൻഡേർ ആയി അമ്മായിയേയും …അന്ന് ഒരു പാട് ചെക്ക് ആപ്പും കാര്യങ്ങളുമൊക്കെയായി….സമയം വൈകുന്നേരമായ….നാളെ രാവിലെ ഒന്നര ലക്ഷം രൂപ അടക്കാൻ ആവശ്യപ്പെട്ടു….ഞാൻ അമ്മായിയെ അവിടെ നിർത്തിയിട്ട് നേരെ വീട്ടിലേക്കു തിരിച്ചു…രാവിലെ എത്താം എന്ന് പറഞ്ഞു….വീട്ടിൽ എത്തിയപ്പോൾ നീലിമയും അനിതയും അമ്മാവന്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു…..ഞാൻ ആതിര ചേട്ടത്തിയുടെ വിവരം തിരക്കി….സുജ എത്തിയില്ലെന്നും…അവളുടെ അമ്മായിയമ്മക്ക് സീരിയസ് ആയി പുഷ്പഗിരി ആശുപത്രിയിൽ അഡ്മിറ്റാണെന്നും അവളും അവളുടെ നാത്തൂനും അവിടെയാണെന്നും പറഞ്ഞു….പിന്നെ കുഴപ്പമില്ല…ചേട്ടത്തി ഒറ്റയ്ക്ക് നിന്ന് ശീലമുള്ളതുകൊണ്ട് പ്രശനമില്ല എന്നും പറഞ്ഞു…