ഇരുട്ടിലെ ആത്മാവ് 2 [Freddy]

Posted by

ഇരുട്ടിലെ ആത്മാവ് 2

Eruttile Aathmaav Part 2 | Author : Freddy N | Previous Part

 

കഴിഞ്ഞ കാലങ്ങളിൽ ഇടയ്ക്കിടെയൊക്കെ അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി ഇവിടം (തറവാട്ടിൽ) സന്ദർശിക്കാറുണ്ടായിരുന്നു.

അന്നൊക്കെ ഞാൻ ഇവിടെ ലാന്റ് ചെയ്തിട്ടുണ്ടെന്നറിഞ്ഞാൽ എങ്ങനേലും മണം പിടിച്ച് ഓടിവരുമായിരുന്നു, എന്റെ റെജിയേട്ടൻ,

വരുമ്പോൾ ആ കൈ നിറയെ നാടൻ പലഹാരങ്ങളുടെ ഒരു കെട്ടുമായിട്ട് മാത്രമേ പുള്ളി എന്നെ കാണാൻ വരാറുള്ളു….

ഇത്രയും സാധനങ്ങൾ വാങ്ങിയതിന് പുറമേ പ്രത്യേകിച്ചും ഉണ്ണിയപ്പം, അല്ലങ്കിൽ നെയ്യപ്പം വേറെയും കാണും.

പലഹാരങ്ങളിൽ എനിക്കേറ്റവും ഫെയ്‌വറേറ്റ് ഈ ഐറ്റം ആണെന്ന് പുള്ളിക്ക് പണ്ടേ അറിയാം…..

പിന്നെ എനിക്കേറ്റവും ഇഷ്ടമുള്ളതും ഏറ്റവും വില കുറഞ്ഞതുമായ നാരങ്ങാ മിട്ടായി…..

ആ ഒരു സ്നേഹസമ്പന്നതയാണ് ആ വ്യക്തിയിൽ നിന്ന് എന്നെ അകറ്റാത്.

റെജിയേട്ടന്റെ സാമീപ്യവും ഓർമ്മകളും എനിക്ക് പലപ്പോഴും ഒരു പാട് നല്ല അനുഭവങ്ങളും സ്വപ്നങ്ങളും സമ്മാനിച്ചിട്ടുണ്ട്…..

പക്ഷെ………

കുറച്ചു നാൾ മുൻപ് ഞാൻ ഇതു പോലെ ഒരു അവസരത്തിൽ അച്ഛന്റെ ഒപ്പം ഇവിടെ വന്നിരുന്നു,

സ്വത്ത് ഭാഗം വയ്ക്കലിന്റെ ഭാഗമായി,…

ഇതുപോലെ തന്നെ, ആ ഒരു ദിവസം റെജിയേട്ടൻ എനിക്ക് സമ്മാനിച്ചത് തികച്ചും വ്യത്യസ്തമായ ഒരു പിടി ഓർമ്മകളായിരുന്നു…….

അവ ഒരിക്കലും മറക്കാതെ ഞാൻ ഇന്നും എന്റെ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്….

ഒരു ത്രിസന്ധ്യ നേരം……

നേരത്തെ കുളിച്ചിട്ട്, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തത് കൊണ്ട്, ആ നാടു മുറിയിലെ ഒരു മൂലയ്ക്ക് കയറി ഇരിക്കുകയായിരുന്നു. ഞാൻ.

അന്ന് ഈ തറവാട്ടിലെ കാരണവന്മാരും അച്ഛനും തമ്മിൽ നടക്കുന്ന ചർച്ചകളിൽ എനിക്ക് തലയിടേണ്ട കാര്യമില്ലാത്തതു കൊണ്ടു തന്നെ…. ഞാൻ മുറിക്കുള്ളിൽ മാറിയിരുന്നു,

അവിടെ മേശപുറത്ത്നിന്ന് കിട്ടിയ ഒരു “വനിത” എടുത്തു വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ…….

ഏകദേശം 7 മണിയായി കാണും….
ജനലിനടുത്ത് നിന്ന് ഒരു… ശു..ശു വിളി കേട്ടാണ് ഞാൻ അങ്ങോട്ട്‌ നോക്കിയത് ……
ഞാൻ മെല്ലെ എഴുന്നേറ്റു ജനലിനടുത്തു പോയി, കർട്ടൻ മറ നീക്കി നോക്കി. അപ്പുറത്ത് ആൾ പ്രത്യക്ഷപ്പെട്ടു,….

Leave a Reply

Your email address will not be published. Required fields are marked *