ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]

Posted by

അന്ന് ജോജിയും ജെസ്സിയും അനിതയുടെ വീട്ടിലാണ് കിടന്നത് …ഒരാഴ്ച കഴിഞ്ഞപ്പോള്‍ ജെസി കൊച്ചിനെ ( ദീപ്തി ) ബസ് കയറ്റി വിട്ടു … പത്താം ദിവസം ജോജി ചെന്നെയിലേക്ക് വണ്ടി കയറി … ദീപു പോകുന്നില്ലാന്നു പറഞ്ഞെങ്കിലും ജെസി അവനെ നിര്‍ബന്ധിചു എറണാകുളത്തിന് ജോയിന്‍ ചെയ്യാന്‍ പറഞ്ഞു വിട്ടു …

ദീപു എന്നും വീട്ടില്‍ വന്നു മടങ്ങാറാണ് പതിവ് .

അനിത ആകെ തകര്‍ന്ന നിലയിലായിരുന്നു … ദീപുവിനു വേണ്ടുന്നത് ചെയ്തു കൊടുക്കും … പിന്നെ വീട്ടിലെ കാര്യങ്ങളും … ജെസി പത്തു ദിവസം കഴിഞ്ഞു ലീവ് തീര്‍ന്നപ്പോള്‍ അവളെ ആക്കുന്നത്ര നിര്‍ബന്ധിച്ചു ബാങ്കില്‍ ജോയിന്‍ ചെയ്യാന്‍ …അവള്‍ കൂട്ടാക്കിയില്ല ….ജോജി അവളെ എന്നും തന്നെ വിളിക്കും .. ഒന്നോ രണ്ടോ വാക്കില്‍ മറുപടി … അവനും സങ്കടമായി

കുറച്ചു ദിവസം കഴിഞ്ഞു വൈകിട്ട് ജെസി അനിതയുടെ വീട്ടിലെത്തി .. ദീപു വരാന്‍ ഒന്‍പതു മണിയാവും ..നൈറ്റ് ഷിഫ്റ്റ്‌ ആണെങ്കില്‍ ജെസിയാണ് അനിതക്ക് കൂട്ട്

” അനീ ..” അടുക്കളയിലായിരുന്ന അനിത വന്നു സോഫയിലിരുന്നു

‘ എടി …നാളെ കഴിഞ്ഞു സത്യേട്ടന്റെ ചടങ്ങിനുള്ളത് എന്തേലും ചെയ്തോ ?”

‘ നീയും ദീപുവുമോക്കെയില്ലേ …”

‘ എന്‍റെ അനീ ..നീയിങ്ങനെ തുടങ്ങല്ലേ ….ഒരു മാതിരി …ഞാനൊന്നും പറയുന്നില്ല …ആ പിള്ളേരെ കൂടി വിഷമിപ്പിക്കാന്‍ വേണ്ടി…ദീപുവാകെ സങ്കടത്തിലാ ..ജോജിയും നിന്നെ പറ്റി പറഞ്ഞു കരയും ..നീയുടനെ ജോലിക്ക് കേറാന്‍ നോക്ക് … അന്നാരുന്നേല്‍ കുറ്റ്യാടി തന്നെ കേറാമായിരുന്നു…ഇപ്പൊ ചാലക്കുടിയെ വേക്കന്റ് ഉള്ളൂ ‘

‘ ദീപുവിനൊരു..വരുമാനം ആയില്ലേ ..ഇനിയെന്തിനാ “

‘ എന്നാല്‍ നീ കട തുറക്ക് …ഇങ്ങനെ അടഞ്ഞിരിക്കാതെ”

‘ ഞാന്‍ തനിച്ചെങ്ങനാ ജെസ്സി …സത്യേട്ടന്‍ ഉണ്ടായിരുന്നേല്‍ ” അനിത കരയാന്‍ തുടങ്ങിയപ്പോള്‍ ജെസി എഴുന്നേറ്റു

‘ ഞാന്‍ പോകുവാ …നീയിവിടെ കരഞ്ഞോണ്ടിരി…അവന്‍ വരുമ്പോ അങ്ങോട്ടിറങ്ങാന്‍ പറ “

ദീപു വന്നപ്പോള്‍ ഒത്തിരി വൈകി … പിറ്റെന്നവന്‍ ലീവായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *