താഴ് വാരത്തിലെ പനിനീർപൂവ്
[ഒരു പ്രണയ കഥ]
Thazvaarathe Panineerpookkal Author : AKH
ഞാൻ നിങ്ങളുടെ AKH. ഇത് എന്റെ പുതിയ കഥയാണു ,കഴിഞ്ഞ എന്റെ എല്ലാ കഥകളും എല്ലാവർക്കും ഇഷ്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്.ഒരു ചെറുപ്പകാരന്റെ പ്രണയജീവിത യാത്ര ആണു ഈ കഥ ,ഈ കഥക്ക് എല്ലാവരുടെയും സപ്പോർട്ട് പ്രതീഷിച്ചു കൊണ്ട് തുടങ്ങുന്നു.
“മറഞ്ഞൊരെന്‍ കഴിഞ്ഞകാലത്തിലാരോ പിഴുതെറിഞ്ഞൊരെന്‍ പ്രണയപുഷ്പമേ
ചിതലരിച്ച നിന്‍ മധുരമാം ഓര്‍മ്മയില്‍ സമര്‍പ്പിക്കുന്നു ഞാന്‍ എന്‍ സര്‍വ്വവും! നിറഞ്ഞൊരെന്‍ മിഴികളും, ഉടഞ്ഞൊരെന്‍ ഹ്യദയവും,
കൊഴിഞ്ഞു വീണൊരെന്‍ പകല്‍ കിനാക്കളും, മോഹങ്ങളും,
പിന്നെയീ പാഴ്മരുഭൂവിലെ ഏകാന്തവാസവും…….
നീ മരിക്കുന്നതിന്‍ മുമ്പ് ഞാന്‍ മരിക്കാതിരിക്കട്ടെ. പ്രിയപ്പെട്ടവളേ നിന്നേ കാണുന്നതു വരേക്കും.”
അജിയുടെ യാത്ര ഇവിടെ തുടങ്ങുന്നു.
സൂര്യൻ കടലിന്റെ ആഴങ്ങളിലെക്ക് മുങ്ങി താണു കൊണ്ടിരിക്കുന്നു. ആകാശത്ത് ചുവന്ന പ്രകാശരശ്മികൾ മങ്ങി തുടങ്ങിയിരിക്കുന്നു. സമയം എഴു മണി യോട് അടുത്തു .വഴി വിളക്കുകൾ പ്രകാശിച്ചു തുടങ്ങി ,
ആനോൺസ്മെന്റു കളും യാത്രക്കാരുടെ ഒച്ച പാടുകളും
നിറഞ്ഞ ഒരു പേരുക്കേട്ട റയിൽവെ സ്റ്റേഷൻ , അതിന്റെ ഫ്ലാറ്റ്ഫോംമിൽ കൈയിൽ ട്രെയിൻ ടിക്കറ്റും പിടിച്ച് ട്രെയിനിന്റെ വരവും കാത്ത് നിൽക്കുക ആണു ഞാൻ. കുറച്ചു നേരത്തെ കാത്തിരിപ്പിനു ഒടുവിൽ അങ്ങ് അകലെ നിന്ന് ഒരു വലിയ ശബ്ദവും മുഴക്കി കൊണ്ട് എനിക്ക് പോകണ്ട ട്രൈയിൻ ഫ്ലാറ്റ് ഫോമിന്റെ അടുത്ത് എത്തി, ഞാൻ
അമ്മയോടും അച്ചനോടും യാത്ര പറഞ്ഞ് പെട്ടിയും എടുത്ത് ട്രെയിനിൽ കയറി ,ട്രെയിൻ എടുക്കുന്നത് വരെ ഞാൻ പുറത്തു നിൽക്കുന്ന അച്ചനെയും അമ്മയെയും നോക്കി വാതിക്കലിൽ
നിന്നു. അവരുടെ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു ,
ഞാൻ അവരുടെ മുഖത്തേക്ക് നോക്കി നിർവികാരനായി വാതിക്കലിൽ തന്നെ കുറച്ചു നേരം നിന്നു.
അവരുടെ ഒറ്റ മോനായ എന്നെ ഇനി ഒരിക്കലും കാണാൻ സാധിക്കുകയില്ലല്ലോ എന്ന നോമ്പരത്തിൽ ആയിരിക്കാം അവരുടെ കണ്ണുകൾ നിറഞ്ഞത്.
കുറച്ചു സമയത്തിനുള്ളിൽ ഒരു വലിയ ചൂളം വിളിയോടെ വണ്ടി മുൻപോട്ട് എടുത്തു ,ഞാൻ അവരെ നോക്കി കൈ കാണിച്ചു ,അമ്മ അച്ചന്റെ നെഞ്ചിൽ തല വെച്ച് നിൽക്കുന്നുണ്ടായിരുന്നു .ട്രെയിൻ പതുക്കെ നിങ്ങി തുടങ്ങി ,സ്റ്റേഷൻ വിട്ട് ട്രെയിൽ കൊൽക്കത്ത നഗരം