“ഇതു രണ്ടും കൂടി ആയപ്പോൾ എനിക്ക് വളരെ അധികം സന്തോഷം ആയി “
“എന്റെ സന്തോഷം കണ്ടിട്ട് ആണെന് തോന്നുന്നു ,അച്ചന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു “
“ഇത്രയും അധികം സ്നേഹം ഉള്ള അച്ചനെയും അമ്മയെയും കിട്ടാൻ ഞാൻ എന്തു പുണ്യം ആണോ ചെയ്തിരിക്കുന്നത് എന്ന് ഞാൻ മനസിൽ വിചാരിച്ച് നിൽക്കുബോൾ ആണു പിള്ളേരുടെ കലപില കേൾക്കുന്നത് “
“എല്ലാവർക്കും വണ്ടിയിൽ റൗണ്ട് അടിക്കണം എന്ന് “
“അങ്ങനെ എല്ലവരെയും വണ്ടിയിൽ കയറ്റി ഒരു കറക്കം കറങ്ങി “
ഞാൻ വീട്ടിൽ എത്തിയിട്ട് ഒരാഴ്ച്ച കഴിഞ്ഞു .
അങ്ങനെ ഞാൻ ജോലിയിൽ പ്രവേശിക്കെണ്ട ദിനം വന്നെത്തി,
“എന്റെ വീട്ടിൽ നിന്ന് കുറെ മണിക്കുർ യാത്ര ഉള്ളതുകോണ്ട് അവിടെ ഒരു വീടു വാടകയ്ക് എടുത്തു താമസിക്കാം എന്നു കരുതി”
“പിന്നെ ആഴ്ച്ചയിൽ അല്ലെങ്കിൽ മാസത്തിൽ വന്നാ മതിയല്ലോ ,പിന്നെ കുറെ നാൾ പുറത്തു ജീവിച്ച കാരണം എനിക്ക് ഫുഡ് ഒക്കെ ഉണ്ടാക്കുവാൻ അറിയാം ആയിരുന്നു.അതു കാരണം ഒറ്റക്ക് ജീവിക്കാൻ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല,
അങ്ങനെ വെള്ളുപ്പിന് തന്നെ ഞാൻ എന്റെ ബുള്ളറ്റിന്റെ പുറകിൽ ആവശ്യമായ ഡ്രസും സാധനങ്ങളും പാക്ക് ചെയ്ത് , പോകാൻ റെഡി ആയി ,അമ്മയോടും അച്ചനോടും പിന്നെ എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ വണ്ടിയും എടുത്ത് ആ സ്ഥലത്തേക്ക് യാത്ര തിരിച്ചു,
മൂന്നാലു മണിക്കുർ ഡ്രൈവിംഗ് ഉണ്ടായിരുന്നു അവിടെക്ക് ,ഞാൻ ഒരു ഒൻപത് മണിയോട് കൂടി അവിടെ എത്തി ചേർന്നു.
അതാരു മലയോര ഗ്രാമം ആയിരുന്നു രണ്ടു മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലം,
ആ സ്ഥലം അറിയപ്പെടുന്നത്
താഴ് വാരം എന്നാണു ,
ഞാൻ അവിടെ വഴിയരികിൽ കണ്ട ചായക്കടയിൽ കയറി കാലത്തെക്കുള്ള ഭക്ഷണം കഴിച്ചു ,
അവിടെ ഉള്ള ചേട്ടനോട് ഫാക്ടറിയിലെക്ക് ഉള്ള വഴി ചോദിച്ചു മനസിൽ ആക്കി ,
അങ്ങനെ ഞാൻ ആ ഫാക്ടറിയിൽ എത്തി ചേർന്നു ,