ഓം ശാന്തി ഓശാന 2
Om Shanthi Oshana Part 2 Author : Hudha
ആദ്യ ഭാഗം വായിച്ചു സപ്പോർട്ട് ചെയ്ത എല്ലാർക്കും നന്ദി❤
എന്റെ അധരങ്ങൾ നുകരുമ്പോഴും അവൻ എന്നെ ചേർത്തു പിടിച്ചിരുന്നു. ആദ്യം ആയാണ് ഒരു ആണ് എന്നെ തൊടുന്നത്. ഇന്നേവരെ ഒന്നും തൊടുക പോയിട്ടു ഒരു കമന്റ് പോലും കേൾക്കേണ്ടി വന്നിട്ടില്ല ആ എന്നെ ആണു ഇപ്പോ ദുഷ്ടൻ
ഈ ഫില്മിലൊക്കെ കേറി പിടിച്ചു കിസ്സ് ചെയ്യുന്നത് കാണുമ്പോ ഞാൻ ആലോചിക്കും ഇവള്മാർക്ക് തള്ളി മാറ്റി കൂടെ എന്ന് . ഇപ്പോ അല്ലേ മനസിലായെ തള്ളി മാറ്റാൻ പോയിട്ടു ഒന്ന് അനങ്ങാൻ പോലും ഉള്ള ഗ്യാപ് ഇവന്മാർ തരൂലാന്നു
ഞാൻ രണ്ടും കല്പിച്ചു ആഞ്ഞു തള്ളി. ഒരു കള്ള ചിരിയോടെ അവൻ അകന്നുമാറി. എന്റെ കണ്ണ് നിറഞ്ഞിരുന്നു. അത് കൂടെ കണ്ടപ്പോൾ അവനു ഡബിൾ സന്തോഷം എന്റെ അപ്പന് വിളിച്ച നിനക്ക് എന്തേലും തന്നിലെങ്കി മോശം അല്ലേടി എന്നൊരു ഡയലോഗ് ഉം. നിന്നെ കാണിച്ചു തരാമെടാ എന്നും പറഞ്ഞു ഞാൻ വാതിൽ തുറന്നു ഓടി. അപ്പോഴേക്കും ഉണ്ട് ചേട്ടൻ സ്റ്റെപ് കേറി വരുന്നു. ഓടി അങ്ങേരുടെ കയ്യിലെക്കു വീണു പൊരിഞ്ഞ കരച്ചിൽ തുടങി.. ഇപ്പോ ഇടി ഇണ്ടാവും എന്ന് പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് ചേട്ടന്റെ മാസ്സ് ഡയലോഗ് ആണു ഉണ്ടായത്
ഞാൻ ആ പൊട്ടനോട് പറഞ്ഞതാണ് ചെറിയ ഒരു ഡോസ് കൊടുത്താ മതീന്നു സാരമില്ല നീ വിട്ടു കളയി എന്ന് !!
എനിക്ക് വട്ട ആയതാണോ അതോ ചേട്ടനു വട്ടായോ. ഇത് എന്താപ്പാ.. ചേട്ടൻ എന്തു അറിഞ്ഞിട്ടാ. അതല്ല ചേട്ടാ എന്ന് പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ അവൻ റൂമിൽ നിന്നും ഇറങ്ങി വന്നു
“എന്താടാ അപ്പൂ.. ഞാൻ അങ്ങ് ചെന്നെ ഉള്ളു ഞാൻ എന്തോ ചെയ്ത പോലെയാ ഇറങ്ങി ഓടിയത്, വന്നു എന്താ പറഞ്ഞു തന്നെ ?”
കണ്ടോ നൊണ പറയുന്ന കണ്ടോ, പഠിച്ച കള്ളൻ ആണു. ചെന്നെ ഉള്ളു എന്ന് പിന്നെ എന്നെ കടിച്ചു പറിച്ചതു നിന്റെ പ്രേതം ആണോടാ കാലമാടാ.. അവൻ പറയണ വിശ്വസിക്കാൻ പറ്റിയ ഒരു ബെസ്റ്റ് ചേട്ടനും അങ്ങേരു ആണെങ്കിൽ എന്റെ കണ്ണീരിനെ വരെ കളിയാക്കി.