ഓം ശാന്തി ഓശാന 2

Posted by

നടക്കാൻ ആണെങ്കിൽ കുർബാന കഴിഞ്ഞാലും മോൾ എത്തില്ല ”
വഴി എനിക്ക് അറിയാത്തതു കൊണ്ടും കല്യാണം കൂടാൻ അഗ്രെഹം ഉള്ള കൊണ്ടും ഇനിയും ജാട ഇട്ടാൽ അവൻ അവന്റെ പാട് നോക്കി പോവും എന്ന് ഉള്ളത് കൊണ്ടും ഞാൻ തത്കാലം അഭിമാനം ഒരു സൈഡിലെക്കു മാറ്റി വെച്ച് കേറി.. വണ് സൈഡ് ഇരുന്നു ഒരു മുൻപരിചയോം ഇല്ലാത്ത കൊണ്ട് അവനെ തൊടാതെ ഇരിക്കാൻ കൊറെ കഷ്ടപെട്ടു ഞാൻ.അവൻ ആണെങ്കിൽ ഇന്നലെ കണ്ടത് എന്നെയേ അല്ല എന്നാ ഭാവത്തിൽ എക്സ്ട്രാ ഡീസന്റ്.. ഒന്ന ബ്രേക്ക്‌ ഇടുന്നു പോലും ഇല്ലാ എന്തിനു ഒന്നു നോക്കുന്നു പോലും ഇല്ലാ. കള്ളത്തരതിന് വല്ല അവാർഡ് ഉണ്ടെങ്കിൽ അത് ഇവന് കൊടുക്കണം.. പഠിച്ച കള്ളൻ തന്നെ.. എന്തായാലും കേറിയത്‌ നന്നായി 10, 15 മിനിറ്റ് ദൂരം ഉണ്ടായിരുന്നു നടന്നാൽ എപ്പോ എത്താൻ ആയിരിന്നു..
ഞങ്ങൾ പള്ളിയിൽ എത്തിയപ്പോൾ കുർബാന തുടങിയിരുന്ഇല്ലാ.. ബൈക്ക് കൊണ്ട് എന്റെ പപ്പയുടെ മുന്നിൽ നിർത്തിയിട്ടു അവൻ പറയുവാ ഒന്നും ചെയ്തിട്ടില്ല,കൊണ്ട് വന്നു ഏല്പിച്ചിടുണ്ട് എന്ന്
എന്താടി ഇന്ന് അവൻ ഒന്നും ചെയ്തില്ലേ എന്ന് പപ്പയും..എവിടുന്ന് കിട്ടും ഇത് പോലെ ഒന്നിനെ.മോൾ ഏതോ ഒരുത്തന്റെ ബൈക്കഇന് കേറി വന്നിട്ടു ചോദിക്കുന്ന ചോദ്യം ആണു..അല്ല ഇതിപ്പോ ഇത്രേം പെട്ടെന്ന് വൈറൽ ആയോ..ഇനീപ്പോ അറിയാൻ ആരും ബാക്കി ഇല്ലാ..ഞാൻ ഇനി നിന്നു തർക്കിച്ചിട്ട് കാര്യം ഇല്ലാ.. എല്ലാം കൂടെ എന്നെ പിഴിയും എന്ന് അറിയാം അതോണ്ട് ഞാൻ നേരെ പള്ളിയിലേക്ക് കേറി.എബിൻ ആണെങ്കിൽ മുമ്പിൽ പോയി നിൽപ്പ് ആണു..പള്ളി കാണുന്നത് ആദ്യം ആയിട്ട് ആയിരിക്കും എന്നിട്ട് ആണു. വല്ല പെൺപിള്ളേരെ വായിനോക്കി നിക്കുന്ന ആയിരിക്കും..ഇടക്ക് നോക്കുന്നുണ്ട് ഇങ്ങോട്ട് .നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്നാ ലുക്കഇൽ ഞാനും തന്നാൽ വാങ്ങിക്കോളാം എന്നാ മട്ടിൽ അവനും.

Leave a Reply

Your email address will not be published. Required fields are marked *