ഞാൻ അന്നെഷിച്ചിരുന്നു ദുബായിൽ എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൻ എല്ലാം ചെയ്ത് തരും. കുറച്ചു സമയം എടുക്കും ഇവിടെ എന്തോ പ്രേശ്നങ്ങളും രോഗങ്ങളുമൊക്കെ ഉള്ളത് കൊണ്ട് പെട്ടെന്ന് വിസ കിട്ടാൻ പാടാണ് നാളെ എന്ന് കിട്ടുമെന്ന് പറയാൻ പറ്റില്ല. ഇപ്പോ എക്സാം വന്നു പെട്ടത് നന്നായി കുറച്ചു സമയം കിട്ടിയല്ലോ
അത് കൊഴപ്പമില്ല കിട്ടുമ്പോ കിട്ടട്ടെ മോനെ ഇത്ര നാൾ കാത്തിരുന്നില്ലേ.
അഹ് പിന്നെ ഐഷന്റെ വിശേഷം എന്താ ! എന്ത് വിശേഷം ഇങ്ങനെ പോണു. എപ്പോഴും കുതിരുന്നു പഠിക്കുന്നു
ശെരിക്കും ഞാൻ നിങ്ങളെയൊക്കെ മിസ്സ് ചെയ്യുന്നുണ്ട് കാണാനും ആഗ്രഹമിന്റ്
ശെരി ഇത്താത്ത ഞാൻ ശെരിയാക്കിയിട്ട് വിളിക്കാം.
ഞാൻ എന്താണാവോ അങ്ങനെയൊക്കെ ഇത്താത്താനോട് പറഞ്ഞത് എനിക്ക് അവരെ വല്ലാത്ത ഇഷ്ടമാണ് അന്ന് രാത്രി കിടന്നുറങ്ങയപ്പോ സ്വപ്നം മൊത്തവും ഇത്താനെക്കുറിച്ചായിരുന്നു. പിന്നീടുള്ള ദിവസങ്ങൾ വർക്കിന് വേണ്ടി ചിലവഴിച്ചു കുറെ ഭാഗങ്ങൾ ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്തു ഓഫീസിലേക്ക് അയച്ചു കൊടുത്തു എല്ലാവർക്കും നല്ല നല്ല അഭിപ്രായങ്ങൾ പിന്നെയും ഓരോരോ ദിവസങ്ങൾ കഴിഞ്ഞു പോകുന്നു രണ്ട് മാസം കഴിഞ്ഞു ഞാൻ ഇവിടെ വന്നിട്ട്