വൈകീട്ട് 5 മണിയായപ്പോ ലാൻഡ് ചെയ്തു.
ഞങ്ങൾ ഇറങ്ങി
ഇതാണ് ഇത്താത്ത ഈ ഉഗാണ്ട ഒരു മെനക്കെട്ട രാജ്യമാണ് ഇവിടെ ഒന്നും ഇല്ല ദരിദ്ര രാജ്യമാ
അഹ് അത് കണ്ടാലും മതി നമുക്ക് കാര്യം നടന്നു കിട്യാമതി
ഞാൻ ചേച്ചിയെ വിളിച്ചു.
ഇവിടെ ഞങ്ങൾ എത്തി 10 മിനിറ്റ് കഴിഞ്ഞാൽ ഒരു വണ്ടിക്കാരൻ വിളിക്കും തമിഴൻ ആണ് അവന്റെ കൂടെ പൊയ്ക്കോ
അവിടെ റൂം ഉണ്ട് ഫ്രഷായിട്ട് ഹോസ്പിറ്റലിലേക്ക് പോകാം
ഇനി ഫ്രഷാക്കൊന്നും വേണ്ട നേരെ അങ്ങോട്ടേക്ക് പോകാം
എന്നാൽ അങ്ങനെ ആക്ക് ഞാൻ അവിടെ ഉണ്ടാകും
ഓക്കേ അപ്പൊ വന്നിട്ട് കാണാം
പറഞ്ഞപോലെ വണ്ടി വന്നു ഞങ്ങൾ കേറി 1 മണിക്കൂർ എടുത്തു അവിടെ എത്താൻ മുമ്പിൽ ചേച്ചി ഉണ്ടായിരുന്നു ഞാൻ ചേച്ചിയെ കണ്ടപ്പോ തന്നെ ജസ്റ്റ് കെട്ടിപിടിച്ചു
എന്നിട്ട് പരിചയപെടുത്തി