ഇതാ ഇത്താത്ത പറഞ്ഞ ചേച്ചി
ചേച്ചി ഇത്താനെയും ആയിശൂനെയും കെട്ടിപിടിച്ചു അകത്തേക്ക് വരാൻ പറഞ്ഞു ആയിശൂനെ ഒരു വണ്ടിയിൽ അകത്തേക്ക് കൊണ്ട് വന്നു.
ഒരു ലേഡി ഡോക്ടർ ചെക്ക് ചെയ്യാൻ അകത്തേക്ക് കയറ്റി ഞങ്ങൾ പുറത്തിരുന്നു ചേച്ചിയും കൂടെ കേറി. പുറമെ കാണുന്നത് പോലെയല്ല ചെറിയ ക്ലിനിക് ആണെങ്കിലും അകത്ത് വലിയ സെറ്റപ്പ് ആണ്
കുറച്ചു നേരം കഴിഞ്ഞപ്പോ ചേച്ചി വന്നു
എന്തായി ചേച്ചി എന്ത് പറഞ്ഞു
പേടിക്കാനൊന്നുമില്ല പെട്ടെന്ന് തന്നെ ശെരിയാക്കാം
ഇത് ഞെരമ്പിന്റെ പ്രേശ്നമാണ് ഇവിടെത്തെ നല്ല ചികിത്സയാണു എല്ലാം ശെരിയാകും ഒരു കോംപ്ലിക്കേഷനുമില്ല .
ഇത്താത്ത ഒന്ന് നെടുവീർപ്പ് ഇട്ടു.
മോളെ കണ്ടിട്ട് നിങ്ങൾ രണ്ടാളും പൊയ്ക്കോളൂ ഇവിടെ നില്ക്കാൻ ഇപ്പൊ നിങ്ങൾക്ക് പറ്റില്ല.
അയ്യോ അതെന്താ അങ്ങനെ മോള് തനിച്ചു എങ്ങിനെയാ
ഞാൻ ഇല്ലേ ഇവിടെ ഒന്നും പേടിക്കണ്ട ഞാൻ മോളോടും പറഞ്ഞിട്ടുണ്ട്.
നിങ്ങൾ ആദ്യം മോളെ പോയി കാണൂ..
ഞാനും ഇത്താത്തയും അകത്തേക്ക് കയറി അവിടെ കുറച്ചു കറുത്ത പെണ്ണുങ്ങൾ ഉണ്ടായിരുന്നു അവിടെത്തെ ലോക്കൽസ് ആണ് പിന്നെ ഒരു ഫോറിൻ ഡോക്ടറും