ഉടനെ കുറച്ചു ഒരു പ്രായം ഉള്ള സ്ത്രീ ഞങ്ങളുടെ മുറ്റത്തേക്ക് വന്നു. എന്നെ കണ്ട സ്ത്രീ
സ്ത്രീ : നാന്‍സി ഇല്ലേ
ഞാന്‍ : ഉണ്ടല്ലോ, നിങ്ങള്‍ ആരാ
സ്ത്രീ : ഞാന്‍ നാന്‍സിയുടെ മമ്മിയാ
ഞാന്‍ : ആണോ, ആന്റി നാന്‍സിയുടെ മമ്മി വന്നിട്ടുണ്ട്
ഞാന്‍ ആന്റിയെ വിളിച്ചു
ഉടനെ നാന്‍സിയും ആന്റിയും പുറത്തേക്ക് വന്നു.
ആന്റി : അല്ല ഇതാരാ, അല്ല എന്തു പറ്റി രാവിലെ തന്നെ
നാന്‍സിയുടെ മമ്മി : അതെ ഇവളുടെ കെട്ടിയവന്റെ അമ്മച്ചി മരിച്ചു. ഞങ്ങള്‍ക്ക് ഉടനെ അങ്ങോട്ട് പോകണം
ആന്റി : അയ്യോ കഷ്ടം ആയി പോയി
നാന്‍സി : എന്തോന്ന് കഷ്ടം, ആ തള്ള എന്നെ കുറെ കരയിപ്പിച്ചതാ
നാന്‍സിയുടെ മമ്മി : എടി നാന്‍സി എന്താണേലും ഒരാള്‍ ചത്താല്‍ പിന്നെ അങ്ങനെ പറയരുതെന്നാ
ആന്റി : അതെ നാന്‍സി, അങ്ങനെ പറഞ്ഞു കൂടാ
നാന്‍സിയുടെ മമ്മി : എന്നാ ഞങ്ങള്‍ പോയേച്ചും വരാം
നാന്‍സി : ഞാന്‍ വരണോ മമ്മി
നാന്‍സിയുടെ മമ്മി : പിന്നെ പോകാതെ ആല്ലേല് ആളുകള്‍ എന്തു പറയും
നാന്‍സി : ഈ ആളുകള്‍ തന്നെ അല്ലെ ഞാന്‍ കാരണം ആണ് ആ അമ്മച്ചിയുടെ മോന് ചത്തത് എന്ന് പറഞ്ഞു നടന്നത്. കഴിഞ്ഞതെല്ലാം മമ്മി മറന്നോ
ആന്റി : എടി അതൊക്കെ പോട്ടെ, നീ ചെല്ലടി
ഞാന്‍ : അല്ല, നാന്‍സി ആ അമ്മച്ചിയ്ക്ക് വേറെ ആരും ഇല്ലല്ലോ, അപ്പൊ അവരുടെ സ്വത്ത് എല്ലാം നിനക്കല്ലേ