.കളിപ്പാട്ടങ്ങളും മാലയും വിൽക്കുന്ന ഭാഗത്തു ഞങ്ങൾ ഓരോന്നിനും വില ചോദിച്ചു നടക്കുമ്പോൾ ..സുഹറ പറഞ്ഞു “ആ പയ്യൻ നമ്മുടെ പിറകെ തന്നെയുണ്ട് .. അവൻ ചിലപ്പോൾ എന്റെ ഡീറ്റെയിൽസ് തിരക്കും അപ്പോൾ പറഞ്ഞേക്ക് നിന്റെ അനിയത്തി ആണെന്ന്
“..ഞാൻ തിരിഞ്ഞു നോക്കി അപ്പോൾ നല്ല വസ്ത്രമൊക്കെ ധരിച്ചു മുന്നിൽ നില്കുനന്നു നേരത്തെ തീപ്പന്തം കൊണ്ട് അഭ്യാസം കാണിച്ച യുവാവ് ..
“ചേച്ചീ ഒരു മിനിറ്റ് ..” ഞാൻ തിരിഞ്ഞു നിന്നു ..
“ഒരു പ്രൊപ്പോസലിന് വേണ്ടിയാണ് .. ഇത് ചേച്ചിയുടെ ആരാ ?..വരവിന്റെ കൂടെ വന്നപ്പോളുള്ള വസ്ത്രമല്ല ഇപ്പോൾ ഇട്ടിരിക്കുന്നത് ..കരയുള്ള മുണ്ടും, നീല ഷർട്ടും ഒരു ചുവന്ന കുറിയും ..കൈ നിറയെ ചരടുകളും ..ഒരു സുന്ദരൻ ..അവനെ നോക്കിക്കൊണ്ടു ഞാൻ പറഞ്ഞു.
“അനിയത്തി”..ഉത്സവപ്പറമ്പിലെ ബഹളങ്ങളിൽ അവൻ പറഞ്ഞൊപ്പിച്ചു …”എൻറെ പേര് ജിഷ്ണു പ്രസാദ് ..ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു ..നിങ്ങളുടെ അനിയത്തിയെ എനിക്ക് വിവാഹമാലോചിച്ചാലോ എന്നുണ്ട് ..സമയം കിട്ടുമ്പോൾ ഒന്ന് വിളിക്കൂ ഞാൻ എന്റെ വീട്ടുകാരുമായി നിങ്ങളുടെ വീട്ടിൽ നേരിട്ട് വരാം ” എന്നും പറഞ്ഞു അവൻറെ വിസിറ്റിങ് കാർഡ് എനിക്ക് വച്ച് നീട്ടി..എനിക്ക് ചിരിയാണ് വന്നത് ..മുപ്പത്തിരണ്ട് കഴിഞ്ഞ ഇത്താത്തക്കുട്ടിക്ക് ഇരുപത്തേഴു കഴിഞ്ഞ ചെറുക്കൻ പെണ്ണാലോജിക്കാൻ വന്നിരിക്കുന്നു …ഞാനൊന്നും പറഞ്ഞില്ല .. അവൻ തിരിച്ചു നടന്നു കഴിഞ്ഞു …”ഇവനെയൊന്നു കറക്കിയാലോ ലേഖാ”..