“വേണ്ടാത്ത പണിക്കൊന്നും നിക്കേണ്ട ..അവൻ ഒരു ഡീസെൻറ് പയ്യനാ ..എത്ര മാന്യമായാണ് അവൻ ഇഷ്ടപ്പെട്ട പെണ്ണിനെ വന്നു പ്രൊപ്പോസ് ചെയ്തത്..വിട്ടുകള”…ഞാൻ പറഞ്ഞു
“ഉത്സവ പറമ്പിലെ അന്തരീക്ഷം എന്നെയും ഉത്സവ തിമിർപ്പിലെത്തിച്ചിരിക്കുന്നു ..അവന്റെയൊരു മെയ് വഴക്കം അപാരം തന്നെ ..നടപ്പിലും ഉണ്ട് നല്ലൊരു ഒത്ത പുരുഷ ലക്ഷണം …പക്ഷെ എന്റെ ഒറ്റ നോട്ടത്തിൽ വീണുപോയി ലേഖാ
“എന്നും പറഞ്ഞു വിസിറ്റിംഗ് കാർഡ് അവൾ കൈക്കലാക്കി ..സുഹറ പറഞ്ഞത് ശരിയാണ് ..ഉത്സവപ്പറമ്പിലെ അന്തരീക്ഷം മനസ്സിനെ വല്ലാതെ തണുപ്പിച്ചു ..പക്ഷെ അപ്പോളും അകാരണമായി ഷാഫിയെ വഴക്കു പറഞ്ഞതിലും, പറഞ്ഞു വിട്ടതിലും ഉള്ള സങ്കടം പോയിട്ടുണ്ടായിരുന്നില്ല .ഉത്സവപ്പറമ്പിൽ നിന്നും ഇറങ്ങി വരുമ്പോൾ വിഫലമെങ്കിലും വെറുതെ എന്റെ കണ്ണുകൾ ആരെയോ തിരഞ്ഞു ..ആരെയോ അല്ല, ഷാഫിയെ …സ്‌കൂട്ടർ നിർത്തിയതിനടുത്തു തന്നെ ഒരു തട്ടുകട ഉണ്ടായിരുന്നു .. അവിടെ നിന്നുകൊണ്ട് ചായ കുടിക്കുകയായിരുന്നു കറുപ്പൻ ചേട്ടൻ ..