അവൻ അറിഞ്ഞില്ല ഉത്സവപ്പറമ്പിൽ വച്ച് കണ്ട കുട്ടിയോടാണ് സംസാരിക്കുന്നതെന്ന് ..
മീന്കാരന്റെ ഹോണടി കേട്ടപ്പോൾ ഞാൻ കരുതി ഷാഫി ആയിരിക്കുമെന്ന് .പുതിയ ഒരാളായിരുന്നു അത് ..അതോടെ ഞാനുറപ്പിച്ചു ഷാഫി ഈ റൂട്ടിലുള്ള വരവ് പൂർണമായി നിർത്തി എന്ന് …
ഉച്ച സമയമായപ്പോൾ ഞാൻ കാത്തിരുന്നു .. ഷാഫി വരുമെന്ന് …പക്ഷെ വന്നില്ല ..”നിനക്ക് നാളെ രാത്രികൂടി കഴിഞ്ഞിട്ട് പോയാൽ പോരെ ..”ഞാൻ സുഹറയോട് ചോദിച്ചു ..
“ഇല്ലെടീ നാളെ രാവിലെ തന്നെ പോകണം..പറഞ്ഞ സമയത്തു തിരിച്ചെത്തിയാലേ എനിക്ക് വീണ്ടും വരാൻ അവര് സമ്മതിക്കൂ “.. അന്ന് രാത്രിയും കഴിഞ്ഞു
..പിറ്റേന്ന് രാവിലെ തന്നെ സുഹറ പോവാനുള്ള ഒരുക്കത്തിലായി .അവളു പർദ്ധയെടുത്തണിഞ്ഞു .ഞാൻ ചുരിദാർ ആയിരുന്നു വേഷം …
“ഇന്ന് ഒരു ദിവസമെങ്കിലും നീ ഇവിടെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിൽക്ക് ..കുറച്ചു ധൈര്യമൊക്കെ വരട്ടെ ..അടുത്ത ദിവസം തന്നെ ഞാൻ വീണ്ടും വരാമെന്നേ ..ഇവിടെ താമസിക്കുമ്പോൾ ഒരു ഫ്രീഡം ഫീല് ചെയ്യുന്നു ..” അവൾ ബസ്റ്റോപ്പിലേക്കു നടന്നു ..