സിൽകോപ്പിൽ ഇറങ്ങി വിനോദ് നേരെ ഖാദർ ഭായിയുടെ വീട്ടിൽ പോയി . ഖാദർ ഭായ് പഴയ ഡോൺ ആയിരുന്നു .ഇപ്പോ റിട്ടയർ ആയി പഴയ പണി ഉപേക്ഷിച്ചു വീട്ടിൽ ഇരിക്കുന്നു .എങ്കിലും സിൽകോപ്പിലെ അണ്ടർ വേൾഡ് കാര്യങ്ങൾ കൃത്യമായി അറിയാവുന്ന ആൾ. സീക്രെട് ഏജൻസിക്കു വേണ്ടി വിവരങ്ങൾ രഹസ്യമായി തരുന്നുണ്ട് . അതാണ് അയാളുടെ ഇപ്പോളത്തെ ഉപജീവന മാർഗം .ആളുടെ അടുത്ത് ചെന്നാൽ കാര്യങ്ങൾ അറിയാം .അവൻ ഖാദർ ഭായുടെ വീട്ടിൽ കയറി ചെന്നു
കൊട്ടാര സമമായ പഴയ വീട് , പഴയ പ്രതാപ കാലത്തെ ശേഷിപ്പുകൾ ഉണ്ട് .ചുമരിലെ പെയിന്റ് എല്ലാം ഇളകി പോയിരിക്കുന്നു . വിനോദ് അവിടെ കണ്ട കസേരയിൽ ഇരുന്നു . ഖാദർ ഭായ് വന്നു .വയസ്സായി ശോഷിച്ച ശരീരം ,പണ്ട് സിൽകോപ്പാ ഭരിച്ച രാജാവ് ആയിരുന്നു ഇത് എന്ന് കണ്ടാൽ പറയില്ല .തന്റെ രണ്ട് മക്കളും അധോലോക സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പിന്നെ അയാൾ മാനസികമായി തകർന്നു .അയാളുടെ ഭാര്യ തളർന്നു കിടപ്പായത് കൂടെ ആയപ്പോൾ അയാളുടെ പതനം പൂർണമായിരുന്നു .എങ്കിലും കണ്ണിൽ ആ പഴയ തീ ശേഷിച്ചിരുന്നു .
” എന്താണ് വിനോദ് സാർ വേണ്ടത് ???” അയാൾ ചുമച്ചു കൊണ്ടു ചോദിച്ചു .എന്തെങ്കിലും കാര്യത്തിനല്ലാതെ വിനോദ് അവിടെ വരില്ല എന്ന് അയാൾക്ക് അറിയാം .