” അറിയില്ല , നമ്മുടെ എക്വിപ്മെന്റ് തെറ്റായി റീഡിങ് കാണിച്ചതാണോ എന്നും അറിയില്ല ,റേഡിയേഷൻ റീഡിങ് വളരെ ചുരുങ്ങിയ സമയത്തു മാത്രമേ ഉണ്ടായിരുന്നുള്ളു ബട്ട് അതിനു ശേഷം അങ്ങനെ റേഡിയേഷൻ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല ,എങ്കിലും അതിനുള്ള സാധ്യത വളരെ കൂടുതൽ ആണെന്ന് ആണ് ഇന്റലിജൻസ് റിപ്പോർട്ട് .അവർ നമ്മുടെ രാജ്യത്തെ അട്ടിമറിക്കാൻ നോക്കുന്നുണ്ട് ,അതിനു എന്ത് വഴിയും സ്വീകരിക്കും …So we cannot take it silly …കള്ള അഡ്രസ്സിൽ അങ്ങനെ ഒരു കണ്ടെയ്നർ അവിടെ ഇറങ്ങിയിട്ടുണ്ട് അത് നീ അന്വേഷിച്ചു സത്യം കണ്ടെത്തണം . ഇനി നമ്മൾ പേടിച്ചത് പോലെ ആണ് കാര്യങ്ങൾ എങ്കിൽ രാജ്യത്ത് ഒരു ഭീകര നുക്ലീർ ആക്രമണത്തിന് സാധ്യത ഉണ്ട് .അത് നമ്മൾ എങ്ങനെ എങ്കിലും തകർക്കണം ..നീ എത്രയും പെട്ടന്നു സിൽക്കോപ്പിൽ പോയി അത് തടയണം ,നിനക്ക് മാത്രമേ അതിനു കഴിയൂ വിനോദ് .രാജ്യ സുരക്ഷ നിന്റെ കയ്യിൽ ആണ് ” മാഡം വീണ്ടും പറഞ്ഞു
ഒരു സിഗരറ്റ് തരു മാഡം ” വിനോദ് പറഞ്ഞു
അവർ അവരുടെ ചുണ്ടിൽ ഇരുന്നു പുകഞ്ഞ സിഗരറ്റ് എടുത്തു അവനു നീട്ടി ,അവൻ അത് വലിച്ചു .സിഗരറ്റ് വലിക്കരുത് എന്ന് വീണ സത്യം ചെയ്യിച്ചതാണ് പക്ഷെ ചിലപ്പോൾ ടെൻഷൻ മൂലം നിയന്ത്രിക്കാൻ കഴിയില്ല .
ഏജന്റ് വിനോദ് – 1 ( തേക്ക് മരം )
Posted by