ഏജന്റ് വിനോദ് – 2 ( തേക്ക് മരം )

Posted by

വിനോദ് വീണ്ടും തന്റെ കാർ ലക്ഷ്യമാക്കി ഓടി .
അവൻ കാറിൽ കയറി ആന്റണിയുടെ കാറിന്റെ പിന്നിലൂടെ പാഞ്ഞു , ആന്റണിയുടെ ബാക്കിയുള്ള ആൾക്കാർ മറ്റൊരു വണ്ടിയിൽ വിനോദിനെ പിന്തുടർന്നു . അവർ വിനോദിന്റെ കാറിനെ വെടിവച്ചു കൊണ്ടിരുന്നു .ചില ബുല്ലെറ്റ്‌കൾ വിനോദിന്റെ കാറിന്റെ ചില്ലുകൾ തകർത്തു വിനോദിന്റെ അരികിലൂടെ പാഞ്ഞു പോയി .
വിനോദ് തിരിച്ചു വെടിവച്ചു .വെടിയുണ്ട കയറി അവരുടെ കാറിന്റെ ടയർ പഞ്ചർ ആയി ,നിയന്ത്രണം വിട്ടു അരികിൽ ഉള്ള മരത്തിൽ ഇടിക്കുന്നതും തീ പിടിക്കുന്നതും വിനോദ് റെയർ വ്യൂ മിറാറിൽ കണ്ടു . അവന്റെ വണ്ടി ആന്റണിയുടെ വണ്ടിയുടെ പിന്നാലെ കുതിച്ചു പാഞ്ഞു .
ആന്റണി കാറിൽ നിന്നും തിരിഞ്ഞു നോക്കി കൊണ്ടിരുന്നു . ഒടിഞ്ഞു തൂങ്ങിയ കാലിൽ എല്ല് പുറത്തേക്കു വന്നിരുന്നു , എങ്കിലും അതൊന്നും അവൻ കാര്യമാക്കിയില്ല .ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ആയിരുന്നു അയാൾ .പിന്നിൽ വണ്ടിയൊന്നും കാണാത്തതിൽ അയാൾ ആശ്വസിച്ചു
” ഭാഗ്യം , അവൻ വിട്ടു പോയെന്നു തോന്നുന്നു , എങ്കിലും ആരായിരിക്കും അവൻ ” ആന്റണി ചോദിച്ചു
” ട്ടേ ” … കാതടപ്പിക്കുന്ന ഒരു ശബ്ദം ആന്റണി കേട്ടു
പെട്ടന്ന് സൈഡ് വഴിയിൽ നിന്നും ഒരു കാർ പാഞ്ഞു വന്നു ആന്റണിയുടെ കാറിനെ ഇടിച്ചു തെറിപ്പിച്ചു . ആന്റണിയുടെ കാർ തലകീഴായി മറിഞ്ഞു കിടന്നു . സീറ്റ്‌ ബെൽറ്റ്‌ ഇട്ടിരുന്നത് കൊണ്ടു ആന്റണിക്ക് കൂടുതൽ പരിക്ക് പറ്റിയില്ല .
മറിഞ്ഞു കിടക്കുന്ന കാറിൽ നിന്നും ആന്റണി നോക്കി .ഇടിച്ച കാറിൽ നിന്നും വിനോദ് ഇറങ്ങി വരുന്നു ,വിനോദിന്റെ കയ്യിലൂടെ ചോര ഒലിക്കുന്നുണ്ട് . അവൻ ആന്റണിയുടെ കാറിന്റെ അരികിൽ ഇരുന്നു ,കാറിന്റെ ഉള്ളിൽ നോക്കി .മൂന്ന് സഹായികൾ ഉണ്ട് അവന്റെ കൂടെ
വിനോദ് തോക്കെടുത്തു മൂന്ന് പേരെയും തലയിൽ നിറയൊഴിച്ചു .അവരുടെ ചോര ആന്റണിയുടെ ദേഹത്തും തെറിച്ചു .
” എന്നെ കൊല്ലല്ലേ ..പ്ലീസ്..ഞാൻ എന്ത് വേണേലും ” ആന്റണി കരഞ്ഞു കൊണ്ടു പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *