വിനോദ് കത്തിയെടുത്തു സീറ്റ് ബെൽറ്റ് അറുത്തു മാറ്റി ആന്റണിയെ വലിച്ചു പുറത്തു ഇട്ടു ,പിന്നെ അവന്റെ ഒടിഞ്ഞു തൂങ്ങിയ കാലിൽ ആഞ്ഞു ചവിട്ടി .
” അമ്മേ !!!! ” ആന്റണി ഒന്ന് പിടഞ്ഞു പിന്നെ വേദന കൊണ്ടു അയാളുടെ ബോധം പോയി .
ആന്റണിയെ പൊക്കി കാറിന്റെ ഡിക്കിയിൽ ചുരുട്ടി കൂട്ടി ഇട്ടു .വിനോദ് അവിടെ നിന്നും കാർ ഓടിച്ചു പോയി .
പിന്നീട് കണ്ണ് തുറന്ന ആന്റണി കാണുന്നത് തന്നെ ഒരു കസേരയിൽ കെട്ടി ഇരിക്കുന്നതാണ് . അവൻ കാലിൽ നോക്കി എല്ല് പുറത്തേക്കു നിൽക്കുന്നു ,നീര് വന്നു കാല് അനക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.വേദനയാണെങ്കിൽ അസഹ്യവും .
അയാൾ നോക്കി വിനോദ് ചായ കുടിച്ചു കൊണ്ടു അവിടെ ഇരിക്കുന്നു . ആന്റണി എണീറ്റത് കണ്ട അവൻ അയാളെ നോക്കി ചിരിച്ചു
” ചായ വേണോ ?? ” വിനോദ് ചോദിച്ചു
” ആരാ നിങ്ങൾ ,എന്ത് വേണം..എന്തിനാ എന്നെ കൊല്ലാൻ നോക്കുന്നെ ” ആന്റണി ചോദിച്ചു
” കഴിഞ്ഞ വെള്ളിയാഴ്ച സിൽക്കോപ്പ പോർട്ടിൽ വന്ന കണ്ടെയ്നർ എവിടെ ഉണ്ട് ഇപ്പോ ??? ആര് പറഞ്ഞിട്ടാ നീ അത് ഇവിടെ ഇറക്കി കൊടുത്തത് ?? ” വിനോദ് നിർവികാരനായി ചോദിച്ചു
” കണ്ടൈനേരോ …എനിക്ക് ഒന്നും അറിയില്ല ” ആന്റണി പറഞ്ഞു
ഇത് കേട്ടതും വിനോദ് തോക്കെടുത്തു അയാളുടെ കാൽ മുട്ടിൽ വെടി വച്ചു …
” ആഹ്ഹ ..” ആന്റണി വേദന കൊണ്ടു പുളഞ്ഞു .
” എന്നെ കൊല്ലല്ലേ … ഞാൻ പറയാം , ലോകേഷ് ഭായ് പറഞ്ഞിട്ടാ ഞാൻ ഇവിടെ ഇറക്കിയത് ” ആന്റണി കരഞ്ഞു കൊണ്ടു പറഞ്ഞു
ലോകേഷ് ശർമ , അന്താരാഷ്ട്ര കുറ്റവാളി ആണ് അയാൾ . അയാളുടെ അനിയൻ ദിലീപ് ശർമയെ ദുബൈയിൽ വച്ചു കൊന്നത് താൻ ആണ് ” വിനോദ് ഓർത്തു .
” എന്നിട്ട് ആ കണ്ടെയ്നർ എവിടെ ” വിനോദ് ചോദിച്ചു
” അത് അന്ന് തന്നെ ലോകേഷ് ഭായിയുടെ ആൾക്കാർക്കു ഹാൻഡ്‌വർ ചെയ്തു ..ഇപ്പോ എവിടെ ഉണ്ടെന്നു എനിക്കറിയില്ല ” ആന്റണി പറഞ്ഞു , വേദന കൊണ്ടു അയാളുടെ ശബ്ദം പൂർണമായി പുറത്ത് വന്നില്ല .
ഏജന്റ് വിനോദ് – 2 ( തേക്ക് മരം )
Posted by