ക്ഷണ നേരം കൊണ്ടു വിനോദ് തന്റെ അരയിൽ നിന്നു തോക്കെടുത്തു . അവന്റെ കൈകൾ കാഞ്ചിയിൽ പലവട്ടം അമർന്നു .സൈലെന്സർ ഘടിപ്പിച്ച തോക്ക് ആയിരുന്നത് കൊണ്ടു ,പതിഞ്ഞ ശബ്ദത്തിൽ അത് തീതുപ്പി
ജെസ്സി കണ്ണടച്ച് തുറക്കുന്ന തുറക്കുന്ന സമയം കൊണ്ടു അവളുടെ ചുറ്റും നിന്ന ആറു പേരും നിലത്തു വീണു ,അവൾ നോക്കി എല്ലാവരുടെയും തിരുനെറ്റിയിൽ ഓട്ട വീണിരിക്കുന്നു ,മുറിയിൽ ചോര നിറഞ്ഞു . ഭയവും അത്ഭുതവും കൊണ്ടു അവൾ മുഖം പൊത്തി .ഒരു സെക്കന്റിനുള്ളിൽ എങ്ങനെ ഇത് സംഭവിച്ചു എന്ന് പോലും അവൾക്കു മനസ്സിലായില്ല . അവൾ വിനോദിനെ നോക്കി
വിനോദ് അവളെ കഴുത്തിൽ പിടിച്ചു ചുമരിനോട് ചേർത്തു നിർത്തി അവളുടെ വായിൽ തോക്ക് തിരുകി ,
” എന്റെ അടുത്ത് അഭ്യാസം കാണിക്കരുത് , ഞാൻ പറയുന്നത് അനുസരിച്ചാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ ഇതുപോലെ ചത്തു മലച്ചു കിടക്കേണ്ടി വരും ” അവൻ പറഞ്ഞു
ദേഷ്യം കൊണ്ടു അവന്റെ കണ്ണുകൾ ചുവന്നു തുടുത്തു …
അവൾ കൈകൂപ്പി തന്നെ കൊല്ലരുത് എന്ന് അപേക്ഷിച്ചു . അവളുടെ കണ്ണിൽ നിന്നും ധാരയായി കണ്ണീർ ഒഴുകി .പെട്ടന്ന് അപ്പുറത്ത് നിന്നും ഒരു പെണ്ണ് തോക്കെടുത്തു ഓടി വന്നു . നേരത്തെ ഓർഡർ എടുക്കാൻ വന്ന പെണ്ണ് ആണ് .വിനോദ് ജെസ്സിയുടെ കണ്ണിൽ നിന്നും കണ്ണെടുക്കാതെ തന്ഓടി വന്നവൾക്ക് നേരെ തോക്ക് ചൂണ്ടി വെടി വച്ചു ,അവളുടെ കണ്ണിൽ കൂടി ഉണ്ട പാഞ്ഞു കയറി തലയുടെ പിന്നിൽ പുറത്തു വന്നു .അവളുടെ തലച്ചോറും രക്തവും തെറിച്ചു ചുമരിൽ പറ്റി പിടിച്ചു ഇരുന്നു .
വിനോദ് വീണ്ടും തോക്ക് ജെസ്സിയുടെ വായിൽ തിരുകി ,
” ഇപ്പോ കൃത്യമായി മനസ്സിലായില്ലേ ” വിനോദ് ചോദിച്ചു
ഉവ്വെന്ന് അവൾ തലയാട്ടി , ആന്റണി ഇച്ചായന്റെ കഥ ഇന്നത്തോടെ തീരും എന്ന് അവൾക്കു ഏകദേശം ഉറപ്പായി .