പുറത്തു ഒരു കാർ വന്നു നിൽക്കുന്നത് വിനോദ് കണ്ടു .ശവ ശരീരം നിറഞ്ഞ ആ മുറിയിൽ നിന്നു ജെസ്സിയും വിനോദും പുറത്തു ഇറങ്ങി .വിനോദ് ആ മുറി പൂട്ടി . അവർ കാണാതെ മാറി നിന്നു
കാറിൽ നിന്നും ഒരാൾ ഇറങ്ങി ജെസ്സിയുടെ അടുക്കൽ എത്തി .
” മാഡം ഇത് വരെ റെഡിയായില്ലേ , സാർ അവിടെ വെയിറ്റ് ചെയ്യുന്നു ” ആ ആൾ പറയുന്നത് വിനോദ് ഇയർ ഫോണിൽ കേട്ടു .
” എനിക്ക് കസ്റ്റമർ ഉണ്ടായിരുന്നു ഇത്ര നേരം .വെയിറ്റ് ചെയ്യൂ ..ഇപ്പോ വരാം ” അവൾ പോയി മുഖം കഴുകി മേക്കപ്പ് ഇട്ടു വന്നു . അവളുടെ കണ്ണിൽ ഭയം തളം കെട്ടി കിടന്നിരുന്നു കിടന്നിരുന്നു .തിരിച്ചു വരുന്ന നേരം അവൾ ഒളിച്ചു നിൽക്കുന്ന വിനോദിനെ നോക്കി , അവൻ അവളുടെ നേരെ തോക്ക് ചൂണ്ടി മിണ്ടാതെ പൊക്കോളാൻ ആഗ്യം കാണിച്ചു . അവൾ അയാളുടെ ഒപ്പം പോയി. അയാൾ അവളുടെ കണ്ണ് കെട്ടി കാറിൽ കയറ്റി .കാർ അവിടെ നിന്നും നീങ്ങിയതും വിനോദ് തന്റെ കാറിൽ അവരുടെ പിന്നാലെ പോയി കൊണ്ടിരുന്നു . അവർ അറിയാതെ അവരെ വിനോദ് ഫോളോ ചെയ്തു . കാർ നഗരത്തിൽ തന്നെ ഇടവഴിയോടെയും മറ്റും ചുറ്റി അടിക്കുകയാണ് . ഏകദേശം രണ്ടു മണിക്കൂറോളം ആയി ഇങ്ങനെ ചുറ്റുന്നു
ആന്റണി നഗരത്തിൽ തന്നെ ഉണ്ടെന്നു വിനോദിന് മനസ്സിലായി . ജെസ്സിക് സ്ഥലം മനസ്സിലാകാതിരിക്കാൻ ആണ് ഇങ്ങനെ വണ്ടി ചുറ്റുന്നത് .
അവസാനം അത് സിറ്റിക്ക് പുറത്തു ഉള്ള ഒരു വീട്ടിൽ എത്തി , വിനോദ് തന്റെ കാർ കുറച്ച് അകലെ ഇട്ടു അവൻ ആരും കാണാതെ വീടിന്റെ അരികിൽ എത്തി , അവൻ ചുറ്റുപാടും നോക്കി . പുറത്തു ആരെയും കാണാൻ ഇല്ല , വെളിച്ചം കുറവാണ് .
അവൻ തന്റെ ഇൻഫ്രാറെഡ് നൈറ്റ് വിഷൻ ബൈനോക്കുലർ എടുത്തു നോക്കി ,രണ്ട് cctv ക്യാമറ ഉണ്ട് അവിടെ, അവൻ തോക്കെടുത്തു വെടി വച്ചു രണ്ടും പൊട്ടിച്ചു .അവൻ അവിടെ കാത്തിരുന്നു .
” ആഹാ … എന്റെ പൊന്നു കൂത്തിച്ചി എത്തിയോ ” അവന്റെ ഇയർ ഫോണിൽ ആന്റണിയുടെ പരുപരുത്ത ശബ്ദം മുഴങ്ങി .
” അവൻ ഇവിടെ ഉണ്ടെന്നു വിനോദിന് ഉറപ്പായി .
ഏജന്റ് വിനോദ് – 2 ( തേക്ക് മരം )
Posted by