” വാങ്കെ ” ആരോ കതകില്‍ മുട്ടുന്നുണ്ട്
‘ ആഹ … കാളി …നീയാ ? ഉന്നെ കൂപ്പിടണന്നു നിനച്ചിട്ടിരുന്തേ … വാ ..ഉക്കാറു”
കാളി കയ്യിലിരുന്ന കവര്‍ മേശപ്പുറത്തു വെച്ചിട്ട് , നിലത്തു ചമ്രം പടിഞ്ഞിരുന്നു
” അണ്ണാ ആറര മണിക്ക് കലമ്പലാം … പോണ വഴിയിലെ … ബജി , സുണ്ടല്‍ , അപ്രം പാവ് ബാജി എല്ലാമേ പാര്‍സല്‍ വാങ്കി എയര്‍പോര്ട്ടുക്ക് പോലാം ”
ബാവ വിളിച്ചുകാണും … ബാവയോ റോജിയോ തനിയെ വന്നാല്‍ ടാക്സി പിടിക്കാറില്ല … പണ്ട് മുതലേ കാളിയുടെ ഒട്ടോയിലാണ് നടപ്പ് ..
എഴുന്നേറ്റു കുളിച്ചിറങ്ങിയപ്പോള്‍ കാളി താഴെക്കിറങ്ങിയിരുന്നു… നരച്ച ജീന്‍സും ബനിയനും ഇട്ട് , പോക്കറ്റില്‍ ഐ ഫോണും തിരുകി സ്റെപ് ഇറങ്ങി …” ഐ ഫോണ്‍ “… കാലണ തുട്ടുകള്‍ മാത്രം മിച്ചം വരുന്നവന്റെ പോക്കറ്റില്‍ ഐ ഫോണ്‍ … കഴിഞ്ഞ പ്രാവശ്യം റോജി വന്നപ്പോള്‍ അവന്‍റെ കൈ തട്ടി എന്റെ പൊട്ടിയ ചില്ലുള്ള സംസങ്ങ് ഫോണ്‍ ഒന്ന് കൂടി പൊട്ടിയതിന്റെ പകരം അവന്‍ വാങ്ങി തന്നതാണിത്… കൈതട്ടി വീണതാണോ അതോ വീഴിച്ചതാണോ എന്നെനിക്ക് ഇപ്പോഴും അറിയില്ല …
അക്കയോട് സംസാരിച്ചു നില്‍പ്പുണ്ടായിരുന്നു കാളി .. എന്നെ കണ്ടതും അവന്‍ ഓട്ടോയില്‍ കയറി .. ഓട്ടോ സ്റ്റാര്‍ട്ട് ആയതോടൊപ്പം തന്നെ FM ലെ പെണ്ണും ചിലക്കാന്‍ തുടങ്ങിയിരുന്നു … പാവ് ബജി കടയില്‍ നിര്‍ത്തി കാളി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്യാന്‍ പോയി ., അല്‍പ നേരം കഴിഞ്ഞവന്‍ പാവ് ബാജിയുടെ പ്ലേറ്റുമായി വന്നു .. ആവി പറക്കുന്ന പാവ് ബജി കഴിച്ചു കൊണ്ടിരിക്കെ വീണ്ടും മനസ് കാട് കയറാന്‍ തുടങ്ങി …
” ഡാ ബാസ് ഹ ഹ ഹ ” എല്ലുകള്‍ നുറുങ്ങും പോലെ ബാവ കെട്ടി പിടിച്ചു ചിരിച്ചു .. അവന്‍റെ ഒപ്പം തന്നെയുണ്ട് ഞാനും … അവനു ഇരു നിറം … അതിനൊത്ത വണ്ണം … ബലമായ പേശികള്‍ … കുറ്റിത്താടി…
വണ്ടിയില്‍ കയറിയതെ ബാവ കാളിയുമായി സംസാരം തുടങ്ങി … കഴിഞ്ഞ തവണ അവന്‍ ഹോട്ടലിലാണ് കിടന്നത് … കൂടെ രണ്ടു പേരുണ്ടായിരുന്നു …
കാളി ഓട്ടോ വൈന്‍ ഷോപ്പിനു മുന്നില്‍ നിര്‍ത്തി