പ്രകാശം പരത്തുന്നവള്‍ – ആമുഖം [മന്ദന്‍രാജ]

Posted by

അവന്‍റെ അനിയത്തി സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍ അവളും ചുണ്ടല്‍ വിക്കും .. ഒരു മാസം മുന്‍പ് ചെത്ത്‌ പിള്ളേരുടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു . അവളെ ഉണ്ടായിരുന്നതൊക്കെ കൊടുത്തു ചികിത്സിച്ചു .. കാലിനും കൈക്കും പൊട്ടല്‍ … പ്ലാസ്റര്‍ വെട്ടിയാലും ചെറിയ മുടന്തുണ്ടാവും എന്നാണ് കുമാര്‍ പറഞ്ഞത് .. എനിക്ക് മദ്രാസ്‌ … അല്ല ചെന്നൈയില്‍ വന്നയന്നു മുതല്‍ കുമാറിന്‍റെ അപ്പനെ അറിയാം … ചെന്നൈയില്‍ വന്നിട്ട് പത്തു പതിനാറു വര്‍ഷം ആകുന്നു … വയസിപ്പോള്‍ മുപ്പത്തിയെട്ടായി… വന്ന കാലത്ത് ഉണ്ടായിരുന്ന ഫ്രന്റ്സ് ആണ് റോജര്‍ എന്ന റോജിയും ഇസഹാക്ക് ബാവയും , പിന്നെയും ഉണ്ടായിരുന്നു കുറെ പേര് കൂടി . നാട്ടില്‍ നിന്ന്ഡി ഗ്രീ കഴിഞ്ഞു , ഇവിടെ വന്നു പീജിക്ക് ചേര്‍ന്നു.കൂടെ ഒരു CA കാരന്റെ അടുത്ത് പ്രാക്ടീസും . റോയപെട്ടാ ഹൈറോഡിലെ ഒരു പഴയ ഇരു നിലവീട്ടിലായിരുന്നു താമസം . രണ്ടു നിലകളിലുമായി പത്തിരുപത് മുറികള്‍ . താഴത്തെ നിലയില്‍ അന്ന് കൂടുതലും സിനിമ മോഹവുമായി വന്നു തമ്പടിച്ചവര്‍ ആയിരുന്നു .രാത്രികളില്‍ ചില മിടുക്കന്മാര്‍ എക്സ്ട്രാ നടിമാരെയും കൊണ്ട് വന്നു കേറുന്നത് കാണാം . മുകളിലെ നിലയില്‍ കൂടുതലും മലയാളികള്‍ .. ജോലിക്കും തുടര്‍പഠനത്തിനായും വന്നവര്‍ .. , നാട്ടില്‍ അപ്പനും അമ്മയും വിയര്‍ത്തോഴുക്കി ഉണ്ടാക്കിയ പൈസ കൊടുത്തു പഠിച്ച എനിക്ക് മദ്രാസിന്റെ വര്‍ണ പകിട്ടോ, രാവിന്‍റെ ചൂടോ ഒരു തരത്തിലും മോഹം വളര്‍ത്തിയിട്ടില്ല. ഒരു ജോലി , ഇനിയെങ്കിലും അപ്പനും അമ്മയ്ക്കും അല്‍പം റസ്റ്റ്‌. പിന്നെ അനിയത്തീടെ പഠിപ്പും വിവാഹവും . നടത്തണം ,

ആ സമയത്താണ് റോജര്‍ മദ്രാസില്‍ വന്നത് . കാണാന്‍ നല്ല ഗ്ലാമറും വാക്ചാതുരിയും ഒക്കെ കണ്ടപ്പോഴേ സിനിമയിലേക്കാണ് നോട്ടമെന്നു കരുതി . എന്നാല്‍ എന്നെ ഞെട്ടിച്ചു കൊണ്ടവന്‍ വിവിധ കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് എടുത്തു കാണിച്ചു . സ്വന്തമായി കാശുണ്ടാക്കണം , തറവാട്ടില്‍ നല്ല പണം ഉണ്ടെങ്കിലും കണക്കു ബോധിപ്പിക്കാതെ അമേരിക്കയിലോ ദുബായിലോ മറ്റോ സെറ്റില്‍ ആകണം . അതൊക്കെയാണ്‌ അവന്റെ മോഹം .

Leave a Reply

Your email address will not be published. Required fields are marked *