പ്രകാശം പരത്തുന്നവള്‍ – ആമുഖം [മന്ദന്‍രാജ]

Posted by

റോജി അന്ന് ദുബായിയില്‍ ചുവടുറപ്പിക്കുന്നതെയുള്ളൂ …. എന്നാലും അവന്‍ പൈസ കൊടുത്താ കെട്ടിടം വാങ്ങി അക്കയുടെ പേരിലാക്കി … അവന്‍റെ കയ്യില്‍ നിന്ന് അക്ക വാങ്ങുന്ന രണ്ടാമത്തെ ഉപഹാരം … ആദ്യത്തെ ഉപഹാരത്തിന് അന്ന് ഒന്നര വയസ് ….. ചെറിയ രണ്ടു നില ബില്‍ഡിങ്ങ്… താഴെ ഇടുങ്ങിയ രണ്ടു മുറി , ബാത്രൂം , അടുക്കള .. മുകളില്‍ മൂന്നു മുറികള്‍ … അതിലോന്നിലാണ് അന്ന് മുതല്‍ ഞാന്‍ താമസം … ഭക്ഷണം ഇപ്പോഴും അക്കയുടെ അടുത്ത് നിന്ന് തന്നെ … ഇതേ വരെ പൈസ വാങ്ങിയിട്ടില്ല …അവിടെ നിന്ന് ആഹാരം കഴിക്കാന്‍ തുടങ്ങിയ , ആദ്യത്തെ മാസം ശമ്പളം കിട്ടിയപ്പോള്‍ പറ്റു കുറിച്ച് വെച്ച് ഞാന്‍ പൈസ കൊടുത്തതിന്റെ തെറി ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട് … ഞായറാഴ്ച അല്‍പം മീനോ ഇറച്ചിയോ വങ്ങും … ശമ്പളം കിട്ടുമ്പോള്‍ പിള്ളേര്‍ക്ക് എന്തെങ്കിലും സ്വീറ്സോ മറ്റോ …. ശാലുവിനും ഇഷ്ടമാണവരെ … അക്ക ഉള്ളതാണ് അവളുടെ സമാധാനം എന്നവള്‍ ഇടക്കിടക്ക് പറയും … ആഴ്ചയില്‍ ഒന്നവരെ അവള്‍ വിളിക്കുകയും ചെയ്യും ശാലു …എന്‍റെ പ്രിയതമ …പിന്നെ അക്ക കട തുടങ്ങി ആദ്യത്തെ ചായയും കുടിച്ചു റോജി വണ്ടി കയറുമ്പോള്‍ മൂന്നാമത്തെ ഉപഹാരം അക്കയുടെ ഉദരത്തില്‍ ഉണ്ടായിരുന്നു … ഇതേവരെ അക്ക റോജിയെ ബുദ്ധിമുട്ടിച്ചിട്ടില്ല …ഒന്നിനും … റോജി ആകെ കീഴടങ്ങിയത് അക്കയുടെ മുന്നില്‍ മാത്രം … അവന്‍റെ സൌന്ദര്യവും പൈസയും ഒക്കെ അവര്‍ക്ക് വെറും രോമം മാത്രം

.ബീച്ചില്‍ നിന്നെഴുന്നേറ്റു ലൈറ്റു ഹൗസിന്റെ സൈഡിലൂടെയുള്ള റോഡിലേക്കിറങ്ങി . അമ്പതു മീറ്റര്‍ നടക്കുമ്പോഴേ മീന്‍ വില്‍പനക്കാര്‍ ഇരിപ്പുണ്ടാവും ….” സാര്‍ ..സാര്‍ ‘ എന്ന വിളികള്‍ അവഗണിച്ചു മുന്നോട്ടു നടന്നു … സ്ട്രീറ്റ് ലൈറ്റിന്റെ അപ്പുറത്ത് അവരിരിപ്പുണ്ട് ..കൂടെ ആ കറുത്ത പൂച്ചയും .. ജീന്‍സും ബനിയനും ഇട്ട ഒരുവന്‍റെ വില പേശല്‍ നോക്കി വെറുതെ നിന്നു. വജ്രം ആണവന് വേണ്ടത് .. രണ്ടു ഇടത്തരം വജ്രം എടുത്തു വെച്ച് വില പെശുകയാണ് .. അവന്‍ നാനൂറും അവര്‍ അറുനൂറും … നമ്മുടെ നാട്ടിലെ നെയ്മീന്‍ തന്നെയാണീ വജ്രം .. രണ്ടും കൂടി ഒന്ന് ഒന്നര കിലോ കാണും .. നമുക്ക് അഞ്ഞൂറിന് താഴെ നെയ്മീന്‍ കിലോക്ക് കിട്ടില്ലല്ലോ .. അവസാനം അഞ്ഞൂറ് രൂപക്ക് അവന്‍ മേടിച്ചു കൊണ്ട് പോയി .. പൈസ കീറിയ കക്ഷം ഉള്ള ബ്ലൌസിനുള്ളിലേക്ക് തിരുകി അവര്‍ എന്നെ നോക്കി … എന്നിട്ട് കവറില്‍ അവനു കൊടുത്ത അത്രയും തന്നെ വലിപ്പമുള്ള രണ്ടു വജ്രം എടുത്തു വെച്ചു …

Leave a Reply

Your email address will not be published. Required fields are marked *