സാജിദിന്‍റെ ഹൂറി 1 [റെനില്‍]
SAAJIDINTE HOORI AUTHOR:RENIL
ആദ്യ കഥയായ എന്റെ മോഹങ്ങൾ പൂവണിഞ്ഞു പൂർത്തികരിക്കാൻ പറ്റാത്ത ഒരു എഴുത്തുകാരനാണ് ഞാൻ . വീണ്ടും ഒരു കഥയുമായി വരുമ്പോൾ അതിന് എത്രമാത്രം സ്വീകാര്യത കിട്ടുമെന്ന് അറിയില്ല ഈ കഥയും എവിടെ ചെന്ന് അവസാനീക്കും എന്നറിയില്ല .പൂർണ്ണതയില്ലാത ഒരു ശില്പം പോലാവരുതേ ഈ കഥ എന്ന പ്രാർത്ഥനയോടെ ഞാൻ എഴുതി തുടങ്ങുന്നു അഭിപ്രായങ്ങൾ തീർച്ചയായും കമന്റിൽ രേഖപ്പെടുത്താൻ മറക്കരുത്
സാജിദിന്റെ ഹൂറി part 1
മമ്മദ്ക്കാ.. മമ്മദ്ക്കാ …
ആരാ ആടേ എന്നും ചോദിച്ച് ആയിഷ വാതിൽ തുറന്ന് പുറത്തേക്ക് വന്നു
അല്ല ആരിത് അജിത്തോ ഇജ്ജ് നേരത്തെ എത്തിയോ ?
ആ എനക്ക് ഒര് സ്ഥലം വരെ പോണം എന്നാ പിന്നെ വണ്ടി ഇബ്ട തന്നിട്ട് പോകാന്ന് വിചാരിച്ച്
അപ്പോ ഇജ്ജ് പോന്നില്ലെ എർപ്പോട്ട്ക്ക്
ഇല്ല ആയിഷാത്താ എനക്ക് ഒരു സൽക്കാരൊണ്ട് ആട പോണം
ഉം ഇജ്ജ് കേറി ഇരിക്ക് ഓര് കുളിക്കാ ഞാൻ ചായ എട്ക്കാ
മജിദ് ഏടെ എണീറ്റില്ലേ ആയിഷാത്താ
എണീറ്റ് ഓൻ ആ കണ്ണാടിന്റെ മുമ്പിൽ കാണും . ഷാരൂഖാനാന്നാ വിചാരം ഇതും പുറഞ്ഞ് അവർ അകത്തേക്ഖ് പോയി
കുറച്ച് സമയം കഴിഞ്ഞപ്പോൾ മമ്മദ് വന്നു പുറകേ ചായയുമായി ആയിഷയും
മമ്മദ്ക്കാ എത്ര മണിക്കാ ഫ്ലൈറ്റ് ചൂടു ചായ ഊതികുടിച്ചുകൊണ്ട് അജിത്ത് ചോദിച്ചു
രാവിലെ പത്ത് മണിക്ക് എറങ്ങൂന്നാ സാജി പറഞ്ഞേ
ഇന്നാ താക്കോൽ വൈകിട്ട് ഞാൻ വന്ന് എടുത്തോളാം എന്നും പറഞ്ഞ് അജിത്ത് ഇറങ്ങി