അപ്പോഴേക്കും ഷാനിടെ ഫ്രണ്ട്സ് എന്നെ കാണാതായപ്പോൾ അന്വേഷിച്ച് ഇങ്ങോട്ട് വന്നു .അങ്ങനെ ഓരോരുത്തരെ ആയി പരിജയപ്പെട്ടു ഐശ്വശ്യ ,ദിവ്യ ,അനില ,ജിൻസി .എല്ലാവരോടും ഞാൻ വളരെ നല്ല രീതിയിൽ പെരുമാറി പക്ഷെ ഷാനി എന്റെ മുഖത്ത് നോക്കുന്നേ ഇല്ല .
ഓൾക്ക് കുറച്ച് മുമ്പ് കളിച്ചത്തിന്റെ മടിയാവുമെന്ന് എനിക്ക് തോന്നി .കൂട്ടത്തിൽ ഇടക്ക് ഇടക്ക് ദിവ്യ ഷാനിയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു കൂടെ ഒരു കള്ള ചിരിയും .പെട്ടെന്ന് ദിവ്യ എന്നോട് മുമ്പ് ആരെയെങ്കിലും നോക്കിയിരുന്നോ എന്ന് ചോദിച്ചു .
ഞാൻ :അതെന്താ അങ്ങനെ ചോദിച്ചത്
ദിവ്യ : അല്ലാ ……. ചേട്ടനെ കണ്ടിട്ട് ഒരു തേപ്പ് കിട്ടിയ ലക്ഷണം പോലെ ഇണ്ടല്ലോ.
ഞാൻ :ഇവള് ആള് കൊള്ളാലോ ..
പെട്ടെന്ന് ഷാനി വിഷയം മാറ്റി അവരെ പറഞ്ഞ് വിടാനുള്ള തിരക്കിലായി .പിന്നെ എല്ലാവരോടും യാത്ര പറഞ്ഞ് ഓരൊക്കെ സ്ഥലം വിട്ടു ദിവ്യ മാത്രം പോവുന്നതിന് മുമ്പ് ഓളോട് ചെവിയിൽ എന്തോ പിറുപിറുത്ത് എന്നെ നോക്കി ആക്കിയ ഒരു ചിരിയും തന്ന് പോയി ..